24.6 C
Kottayam
Monday, June 8, 2026

സല്ലാപം സെറ്റിൽ നിന്നും പ്രൊഡക്ഷൻ മാനേജരോടൊപ്പം മഞ്ജു ഒളിച്ചോടി: മഞ്ജുവിന്റെ ആദ്യ പ്രണയം; കൈതപ്രം

Must read

കൊച്ചി:മലയാള സിനിമയിലെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. മഞ്ജുവിനോട് പ്രേക്ഷകർ കാണിച്ച മമത ഇതുവരെ മറ്റൊരു നടിക്കും മലയാളത്തിൽ ലഭിച്ചിട്ടില്ല. വെറും മൂന്ന് വർഷം മാത്രം സിനിമകളിൽ അഭിനയിച്ച നടി സിനിമാ ലോകം വിട്ടപ്പോൾ പ്രേക്ഷകരെ അതേറെ വിഷമിപ്പിച്ചു.

13 വർഷം മഞ്ജു മാറി നിന്നപ്പോഴും ആ സ്ഥാനത്തേക്ക് മറ്റൊരു നടിക്ക് മലയാളത്തിൽ എത്താനായില്ല, 2016 ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു തിരിച്ചെത്തിയപ്പോൾ സിനിമാ ലോകം അത് ആഘോഷിച്ചു.

- Advertisement -

സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിലെ പ്രകടനം ആണ് മഞ്ജുവിനെ അന്ന് പ്രിയങ്കരി ആക്കിയത്. തിലകൻ, ശ്രീവിദ്യ തുടങ്ങിയ പ്രഗൽഭരായ താരങ്ങൾ മഞ്ജുവിന്റെ അഭിനയ മികവിനെ പറ്റി സംസാരിച്ചിരുന്നു.

- Advertisement -

കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് മഞ്ജു അഭിനയ രം​ഗം വിടുന്നത്. നടൻ ദിലീപുമായുള്ള വിവാഹ ശേഷം ആയിരുന്നു തീരുമാനം. ഈ പുഴയും കടന്ന് എന്ന സിനിമയിൽ അഭിനയിക്കവെ ആണ് മഞ്ജുവും ദിലീപും പ്രണയത്തിലാവുന്നത്. അതിന് മുമ്പ് സല്ലാപത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

- Advertisement -

മഞ്ജുവിന്റെ വ്യക്തി ജീവിതം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ മഞ്ജുവിന്റെ ആദ്യ പ്രണയത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ നാഴികകല്ലായ സിനിമ ആണ് സല്ലാപം. മഞ്ജുവിനെ ഈ പടത്തിലേക്ക് റെക്കമന്റ് ചെയ്യുന്നത് എന്റെ ഭാര്യ ആണ്. ലോഹി അഭിപ്രായം ചോദിച്ചു. ഭാര്യ പയ്യന്നൂരിൽ മഞ്ജുവിനെ ഡാൻസ് പഠിപ്പിച്ച മാഷുടെ നമ്പർ വാങ്ങി മഞ്ജുവിനെ ലോഹിക്ക് പരിചയപ്പെടുത്തിയത് എന്റെ ഭാര്യ ആണ്’

‘അവർക്ക് ഭയങ്കര അഭിപ്രായം ആയിരുന്നു മഞ്ജുവിനെ പറ്റി. ഇപ്പോഴും അതെ. എനിക്കും ഭയങ്കര ഇഷ്ടമാണ് മഞ്ജുവിനെ. അവരെ ഞാൻ മുമ്പ് കണ്ടിട്ടുണ്ട്. കണ്ണൂരിൽ ഏതോ ഒരു പരിപാടിക്ക് പോയപ്പോൾ മധു സാറും ഞാനും കൂടിയുള്ള വേദിയിൽ മഞ്ജു വന്നിരുന്നു. പരിചയപ്പെടുകയും ചെയ്തു’

‘ആ സമയത്ത് ഉണ്ണിയുടെ പ്രൊഡക്ഷൻ മാനേജർ ആയി ഒരു പയ്യൻ ഉണ്ടായിരുന്നു. ഷൂട്ടിനിടെ ഇയാൾക്ക് മഞ്ജുവിനോട് അടുത്ത് പെരുമാറാനുള്ള അവസരം ഉണ്ടായി’

‘പലപ്പോഴും എനിക്ക് തോന്നിയത് ഇയാളാണ് പ്രൊഡ്യൂസർ എന്ന് മഞ്ജു കരുതിയെന്നാണ്. അതിനിടെ ഒരു ദിവസം മഞ്ജുവിനെ കാണാനില്ലായിരുന്നു. എല്ലാവരും ഞെട്ടിപ്പോയി. നോക്കുമ്പോൾ ഈ പയ്യനും ഇല്ല. ഇവർ രണ്ട് പേരും എവിടെ ആണ് പോയിട്ടുണ്ടാവുക എന്ന് അന്വേഷിച്ചു’

‘അവനറിയാവുന്ന ഒരു വീട്ടിൽ അന്വേഷിച്ചപ്പോൾ ആ വീട്ടിൽ അവരുണ്ടായിരുന്നു. സേഫ് ആയ വീട് അതാണെന്ന് തോന്നി ഈ പയ്യൻ മഞ്ജുവിനെ കൂട്ടി അവിടെയാണ് പോയത്. അങ്ങനെ തേടിപ്പിടിച്ചു. മഞ്ജുവിനെ തിരിച്ച് കൊണ്ടു വന്നു’

‘ഉപദേശിച്ച് ശരിയാക്കി. അങ്ങനെ ആണ് ആ ഷൂട്ടിം​ഗ് നടന്നത്. മഞ്ജുവിന്റെ ആദ്യത്തെ കാമുകൻ എന്ന് പറയുന്നത് ആ പയ്യൻ ആണ്. മഞ്ജുവിന്റെ തെറ്റിദ്ധാരണ കാെണ്ടാണെന്ന് എനിക്ക് തോന്നുന്നു. പിന്നെ അഭിനയിക്കുന്നയാൾ കാമുകനായി, ദിലീപ്’ കൈതപ്രം പറഞ്ഞതിങ്ങനെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week