26.7 C
Kottayam
Monday, May 6, 2024

ബിബിസി ഡോക്യുമെന്ററി കൊണ്ട് തകരുന്നതല്ല രാജ്യത്തിന്റെ പരമാധികാരം,അനിൽ ആന്റണി സ്വീകരിച്ച നിലപാട് അപക്വം: ശശി കരൂര്‍

Must read

തിരുവനന്തപുരം: ബിബിസിയുടെ ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററി അതിശയമെന്ന് തോന്നേണ്ട കാര്യമില്ലെന്ന് ഡോ. ശശി തരൂർ എംപി. ഒരു ഡോക്യുമെന്ററിക്ക് രാജ്യത്തിന്റെ പരമാധികാരത്തിനെ തകർക്കാൻ സാധിക്കില്ലെന്നും ശശി തരൂർ വ്യക്തമാക്കി. ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ അനിൽ ആന്റണി സ്വീകരിച്ച നിലപാട് അപക്വമായാണ് കരുതുന്നതെന്നും ശശി തരൂർ പറഞ്ഞു.

ഗുജറാത്ത് കലാപം 20 വർഷം മുൻപുള്ള കാര്യമാണ്. അതാണ് ഇപ്പോൾ ബിബിസി ഡോക്യുമെന്ററി ആക്കിയിരിക്കുന്നത്. സുപ്രീം കോടതി ഈ വിഷയത്തിൽ തീരുമാനം എടുത്തിട്ടുള്ളതാണ്. അതിനാൽ തന്നെ ഇതൊരു അടഞ്ഞ അധ്യായമാണ്. കോടതിയുടെ തീരുമാനത്തോട് വ്യത്യസ്ത അഭിപ്രായമുള്ളവർ കാണും. ഡോക്യുമെന്ററിയുടെ ഉള്ളടക്കം വലിയ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ നിലവിൽ രാജ്യത്ത് ബിബിസിയുടെ ഡോക്യമെന്ററിയെ സെൻസർഷിപ്പ് ചെയ്യുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ആളുകളെ ഇഷ്ടമുള്ളത് കാണാൻ അനുവധിക്കാത്തത് സ്വാതന്ത്ര്യത്തിന് എതിരാണ്. നമ്മുടെ ജനാധിപത്യത്തിൽ എല്ലാ വ്യക്തികൾക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഡോക്യുമെന്ററി കാണാനും ഇഷ്ടപ്പെടാതിരിക്കാനും നമുക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് കലാപവുമായി ബിബിസി ഇറക്കിയ ഡോക്യുമെന്ററി അതവരുടെ ഇന്റേർണൽ റിപ്പോർട്ട് ആണ്. നാലഞ്ച് വർഷമായി രാഷ്ട്രത്തിൽ നടക്കുന്ന കാര്യമാണ് രണ്ടാമത്തെ ഡോക്യുമെന്ററിയിൽ പറയുന്നതെന്നും തരൂർ ചൂണ്ടിക്കാട്ടി.

ബിബിസി ഡോക്യുമെന്റി 2002 ൽ നമ്മുടെ രാജ്യത്ത് സംഭവിച്ച കാര്യത്തിലുള്ളതാണ്. ആ കാലത്ത് ബ്രീട്ടീഷ് ങൈക്കമ്മീഷനിൽ പ്രവർത്തിക്കുന്ന ചിലർ പോയി അന്വേഷണം നടത്തി.അവരുടെ റിപ്പോർട്ട് ഇപ്പോൾ ബിബിസിക്ക് കിട്ടി. അവരത് ഡോക്യുമെന്ററി ആക്കി,ഇതിൽ വലിയൊരു അതിശയം തേന്നേണ്ട കാര്യമില്ല. ഇംഗളണ്ടിലെ ലെസ്റ്റരിൽ നടന്ന കലാപത്തിൽ നമ്മുടെ നയതന്ത്ര പ്രതിനിധികളും റിപ്പോർട്ട് തയ്യാറാക്കിയിരുന്നു.ബിബിസി ഡോക്യുമെന്ററി കാണാനും ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും എല്ലാവർക്കും അവകാശമുണ്ട്.ആ സ്വാതന്ത്രം എല്ലാവർക്കും കൊടുക്കണമെന്നും തരൂർ പറഞ്ഞു.

നേരത്തെ, ബിബിസിയുടെ ഡോക്യുമെന്ററിയിലെ പരാമർശങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന അനിൽ ആന്റണിയുടെ ട്വീറ്റാണ് വിവാദങ്ങൾക്ക് തുടക്കം. ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ ബിബിസിയുടെ വീക്ഷണങ്ങൾക്ക് മുൻതൂക്കം നൽകുന്നത് അപകടകരമാണ്.

ബ്രിട്ടൺ എന്ന രാജ്യത്തിന്റെ ഔദ്യോഗിക ചാനലായ ബിബിസിക്ക് മുൻ വിധികളോടെ പ്രവർത്തിച്ചിട്ടുള്ളതിന്റെ നിരവധി ഉദാഹരണങ്ങൾ ഉണ്ടെന്നും അനിൽ പറയുന്നു. എന്നാൽ അനിലിന്റെ പരാമർശത്തിൽ കോൺഗ്രസ് നേതാക്കൾ കടുത്ത അതൃപ്തിയും പ്രതിഷേധവും പ്രകടിപ്പിച്ചിരുന്നു. പിന്നാലെ അനിൽ ആന്റണി കോൺഗ്രസ്സിലെ എല്ലാ പദവികളും രാജിവച്ചു. കെപിസിസിയുടെ ഡിജിറ്റൽ മീഡിയ കൺവീനർ എഐസിസിയുടെ സോഷ്യൽ മീഡിയ നാഷണൽ കോഡിനേറ്റർ അടക്കമുള്ള പദവികളാണ് രാജി വെച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week