‘ഭാര്യയുടെ ചെലവിലാണ് ജീവിക്കുന്നത്, മകനോടു പോലും കടം വാങ്ങേണ്ട സ്ഥിതി’; ദുരവസ്ഥ വിവരിച്ച് അനില്‍ അംബാനി

ലണ്ടന്‍: വായ്പാ തുക തിരിച്ചു കിട്ടുന്നതിനായി യു.കെ കോടതിയില്‍ ചൈനീസ് ബാങ്കുകള്‍ നല്‍കിയ കേസില്‍ ദുരവസ്ഥ വിവരിച്ച് റിലയന്‍സ് ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അനില്‍ അംബാനി. ഭാര്യയുടെ ചെലവിലാണ് ജീവിക്കുന്നത്, മകനോടു പോലും കടം വാങ്ങേണ്ട സ്ഥിതിയാണെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായ അദ്ദേഹം വ്യക്തമാക്കി.

കോടതി ചെലവിനു പണം കണ്ടെത്താന്‍ ആഭരണങ്ങള്‍ വില്‍ക്കേണ്ടിവന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ തന്റെ എല്ലാ ആഭരണങ്ങളും വിറ്റശേഷം തനിക്ക് 9.9 കോടി രൂപ ലഭിച്ചുവെന്നും എന്നാല്‍ ഇതില്‍ ‘അര്‍ത്ഥവത്തായ ഒന്നും’ താന്‍ സ്വന്തമാക്കിയിട്ടില്ലെന്നും അനില്‍ പറഞ്ഞു.

തന്റെ ജീവിത ശൈലിയെക്കുറിച്ച് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. ‘ഞാന്‍ ഒരു ആഡംബര മോഹിയല്ല, ലളിതമായ ജീവിതമാണ് നയിക്കുന്നത്. റോള്‍സ് റോയ്‌സ് കാര്‍ സ്വന്തമാക്കിയിട്ടില്ല. ഇപ്പോള്‍ ഒരു കാര്‍ മാത്രമാണ് ഉപയോഗിക്കുന്നത്’ അനില്‍ അംബാനി വ്യക്തമാക്കി. മൊഴിയെടുപ്പ് രഹസ്യമാക്കണമെന്ന അംബാനിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News