Technology

ഈ ആപ്ലിക്കേഷനുകളെ സൂക്ഷിക്കുക! ഇവ നിങ്ങളുടെ കീശ കാലിയാക്കും; വിവരങ്ങള്‍ പുറത്തുവിട്ട് സോഫോസ്

ചെലവേറിയ സര്‍വീസുകള്‍ സബ്സ്‌ക്രൈബ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സൈബര്‍ സെക്യൂരിറ്റി കമ്പനിയായ സോഫോസ്. ഇത്തരം ആപ്ലിക്കേഷനുകള്‍ പലതും നിബന്ധനകളും വ്യവസ്ഥകളും മറച്ചുവെച്ച് ചെലവേറിയ സര്‍വീസുകള്‍ സബ്സ്‌ക്രൈബ് ചെയ്യിക്കുകയാണ് പതിവ്. പ്രധാനമായും ഹൊറോസ്‌കോപ്പ് ആപ്ലിക്കേഷനുകളാണ് ഇത്തരത്തില്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നത്.

ആപ്ലിക്കേഷനുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ ‘ബാക്ക്’ ബട്ടണ്‍ അമര്‍ത്തുമ്പോഴാണ് പല സര്‍വീസുകളും സബ്സ്‌ക്രൈബ് ചെയ്യപ്പെടുന്നത്. ഇത്തരത്തിലുള്ള ഇരുപത് ആപ്ലിക്കേഷനുകളെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയില്‍ ചിലത് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. സൈബര്‍ സെക്യൂരിറ്റി കമ്പനിയായ സോഫോസ് പുറത്തുവിട്ട ചില ആപ്ലിക്കേഷനുകളുടെ പേരുകള്‍ ചുവടെ

Compress Video
Dynamic Wallpaper
Gametris Wallpaper
MojiFont
Montage – Help you make cool videos
My Replica 2
Old Me-Simulate Old Face
Photo Converter
Prank Call
Recover deleted photos, Photo backup
Search by Image
Video Magician
Xsleep
Zynoa Wallpaper

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker