പൂർണ്ണ നഗ്‌നയായി അഭിനയിക്കാന്‍ സമ്മതം മൂളി ആന്‍ഡ്രിയ ജെര്‍മിയ; ആവശ്യപ്പെട്ടത് ഭീമന്‍ പ്രതിഫലം എന്നും റിപ്പോര്‍ട്ടുകള്‍
കൊച്ചി:തെന്നിന്ത്യന്‍ സിനിമാ ലോകത്ത് പ്രിയപ്പെട്ട നടിയും ഗായികയുമാണ് ആന്‍ഡ്രിയ ജെര്‍മിയ. പിന്നണി ഗായികയായി എത്തിയ പിന്നീട് അഭിനയത്തിലും തിളങ്ങിയ താരമാണ് ആന്‍ഡ്രിയ. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസില്‍ നായകനായ അന്നയും റസൂലും, മോഹന്‍ലാലിനോടൊപ്പം ലോഹം, തോപ്പില്‍ ജോപ്പന്‍ എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ പൂര്‍ണ നഗ്‌നയായി അഭിനയിക്കാന്‍ ആന്‍ഡ്രിയ സമ്മതം മൂളിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മിഷ്‌കിന്‍ ചിത്രം ‘പിസാസ് 2’ വിലാണ് ആന്‍ഡ്രിസ വസ്ത്രമൊന്നും ഇല്ലാതെ അഭിനയിക്കുക. സിനിമയിലെ ഒരു രംഗത്തില്‍ പൂര്‍ണ നഗ്‌നയായി അഭിനയിക്കേണ്ടത് അത്യാവശ്യമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കഥ നിര്‍ബന്ധമായും ഇത് ആവശ്യപ്പെടുന്നതിനാല്‍ ആ രംഗം ചെയ്യാന്‍ താരം സമ്മതമറിയിച്ചെന്നാണ് സൗത്ത് ഇന്ത്യന്‍ സിനിമയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഈ സിനിമയ്ക്കായി താരം ഭീമന്‍ പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഒരു നടി ആകുന്നതിനേക്കാള്‍ ഉപരി ഒരു ഗായികയായി അറിയപ്പെടാനായിരുന്നു ആന്‍ഡ്രിയയ്ക്ക് താത്പര്യം. ഇതുവരെ ഇരുന്നൂറ്റി അമ്പതില്‍ ഏറെ ഗാനങ്ങള്‍ താരം ആലപിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുമുണ്ട്. ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കാനും താരം തയ്യാറാണ്. സിനിമയുടെ കഥ അത്തരം രംഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് ചെയ്യുന്നതില്‍ തെറ്റില്ലെന്ന് താരം മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.