പോസ്റ്റിന് അസഭ്യ കമന്റ്; രഞ്ജിനിയുടെ ‘ഉപദേശം’ കേട്ടതോടെ മാപ്പു പറഞ്ഞ് യുവാവ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി കമന്റ്
കൊച്ചി:അവതാരകയായി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് രഞ്ജിനി ഹരിദാസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ രഞ്ജിനിയുടെ പോസ്റ്റിന് അസഭ്യ കമന്റുമായി എത്തിയ യുവാവ് മാപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്. നായക്കുട്ടികള്‍ക്ക് ഒപ്പമുള്ള ചിത്രമാണ് രഞ്ജിനി പങ്കുവച്ചത്. ഇതിന് താഴെയാണ് യുവാവ് കമന്റിലൂടെ തെറി വിളിച്ചത്.
എല്ലാത്തിനും കാരണം തന്റെ ഈഗോ ആണെന്നും, സ്വന്തം ചേച്ചി ആയാണ് രഞ്ജിനിയെ ഇപ്പോള്‍ കാണുന്നതെന്നും യുവാവ് കുറിക്കുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് രഞ്ജിനി ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ”ആരോടും ദേഷ്യമുണ്ടായിട്ട് പറഞ്ഞതല്ല. ചെയ്തത് തെറ്റ് തന്നെയാണ്. രഞ്ജിനി ചേച്ചി ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ഒത്തിരി വേദനിപ്പിച്ചുവെങ്കിലും രഞ്ജിനി സ്വന്തം ചേച്ചിയെപ്പോലെയാണ് തന്നെ ഉപദേശിച്ചത്. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ലജ്ജിക്കുന്നു. ഇനി അതിന്റെ പേരില്‍ മറ്റുള്ളവര്‍ കളിയാക്കിയാലും വേണ്ടില്ല. ഒരു ശരിക്ക് വേണ്ടി തെറ്റായ നിലപാടുകള്‍ മാറ്റുന്നതില്‍ ഒരു കുഴപ്പവും കാണുന്നില്ല” എന്ന് യുവാവ് കുറിച്ചു.
അതേസമയം, തെറ്റ് തിരുത്തിയ ആളെ രഞ്ജിനി സഹര്‍ഷം സ്വാഗതം ചെയ്തു. താന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം മനസ്സിലാക്കിയതിലും, അതിനായി മനസ്സുകാണിച്ചതിലും അഭിമാനം തോന്നുന്നു എന്നും രഞ്ജിനി” പറഞ്ഞു. രഞ്ജിനിക്ക് നേരെ വ്യക്തിഹത്യ നടത്തിക്കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം അസഭ്യ വര്‍ഷത്തിന് ഇയാള്‍ തുടക്കമിട്ടത്. ഉരുളക്കുപ്പേരി പോലെ രഞ്ജിനി മറുപടി പറയാന്‍ ആരംഭിച്ചതോടെ യുവാവ് വീണ്ടും കമന്റ് ചെയ്യുകയായിരുന്നു.
‘ഇതില്‍ ശരിക്കും ആരാണ് പട്ടി’ എന്ന കമന്റിന് ‘പട്ടിക്കാട്ടം കമന്റ് ഇട്ട നീ തന്നെ. ഞങ്ങളൊക്കെ പട്ടികളും. ഡണ്‍ ഡീല്‍. പെര്‍ഫെക്റ്റ് ഓക്കേ’ എന്നായി രഞ്ജിനി. ‘ഒരു പട്ടീടെ രോദനം. കൂടെ കുറെ പട്ടികളും’ എന്ന അസഭ്യ പ്രയോഗമായി അടുത്തത്. പിന്നാലെ പബ്ലിക് പ്ലാറ്റ്‌ഫോമില്‍ അസഭ്യം പറഞ്ഞതാണോ സംസ്‌കാരം എന്ന് ചോദിച്ച് ഉപദേശിക്കുകയും രഞ്ജിനി ചെയ്തു.