തിരുവനന്തപുരം: ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്. കെ.എസ്.ആര്.ടി.സിയെ രക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ഇടതു തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ പരിപാടി ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആര്.ടി.സി തൊഴിലാളികളെ കുറ്റപ്പെടുത്തുന്നതിന് ഒപ്പം നില്ക്കുകയല്ല മന്ത്രിയുടെ പണിയെന്നായിരുന്നു ആനത്തലവട്ടത്തിന്റെ കുറ്റപ്പെടുത്തല്‍. കെ.എസ്.ആര്.ടി.സിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആനത്തലവട്ടം പറഞ്ഞു
അതേസമയം കെഎസ്ആര്‍ടിസിയില്‍ ശമ്പളപ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. പലര്‍ക്കും രണ്ട് മാസത്തെ ശമ്പളകുടിശ്ശികയാണ് നല്‍കാനുള്ളത്. തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ സര്‍ക്കാറിനു മുന്നില്‍ വിഷയം അവതരിപ്പിച്ചും സമരം ചെയ്തിട്ടും ഫലമുണ്ടായില്ല.