തൃശ്ശൂര്‍: മാളയില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടര്‍ കത്തി നശിച്ചു. മാള മണലിക്കാടിലാണ് സംഭവം. കൈത്തറ മെറിന്‍ കെ. സോജന്‍റെ സ്കൂട്ടറാണ് കത്തിനശിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ടി.ടി.സി വിദ്യാർഥിനിയായ മെറിൻ കെ.സോജൻ ക്ലാസിൽ പോകാൻ സ്കൂട്ടർ എടുക്കുന്നതിന് തൊട്ടു മുൻപാണ് അപകടമുണ്ടായത്.
വീടിന്‍റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍നിന്ന് പുക ഉയരുകയായിരുന്നു. കരിഞ്ഞ ദുര്‍ഗന്ധവും പുറത്തുവന്നു. ഉടനെ തന്നെ പിതാവ് സോജന്‍ സ്കൂട്ടര്‍ പുറത്തേക്ക് നീക്കിവെക്കുകയായിരുന്നു. ഉടന്‍ തന്നെ തീ പടരുകയും ചെയ്തു.വേഗത്തില്‍ വെള്ളം ഒഴിച്ച് തീ അണക്കുകയായിരുന്നു. സ്കൂട്ടറിന്‍റെ ഭൂരിഭാഗം ഭാഗങ്ങളും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കിടെയും പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്നതിനിടെയും ഇലക്ട്രിക് സ്കൂട്ടര്‍ തീപിടിച്ച സംഭവം മുമ്പും പലയിടങ്ങളിലും ഉണ്ടായിട്ടുണ്ട്.
അതേസമയം, വീട്ടിനകത്ത് ചാര്‍ജ് ചെയ്യാൻ വച്ച ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് വീടിന് കേടുപാടുകൾ ഉണ്ടായി. അഞ്ചംഗ കുടുംബം തലനാരിഴയ്ക്കാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടത്. കര്‍ണാടകയിലെ മാണ്ഡ്യയാണ് സംഭവം. റൂട്ട് ഇലക്ട്രിക് കമ്പനിയുടെ ബൈക്കാണ് കത്തിനശിച്ചത്. തന്നെ വണ്ടി പൊട്ടിത്തെറിച്ചു. ആറ് മാസം മുമ്പ് 85000 രൂപ കൊടുത്താണ് മുത്തുരാജ് സ്കൂട്ടര്‍ വാങ്ങിയത്. രാവിലെ എട്ടരയോടെ ചാര്‍ജ് ചെയ്യാനായി വീട്ടിനകത്ത് കുത്തിയിട്ടതായിരുന്നു ഉടമയായ മുത്തുരാജ്. കുത്തിയിട്ട് നിമിഷങ്ങൾക്കകംമാണ്ഡ്യ ജില്ലയിൽ മഡ്ഡുര്‍ താലൂക്കിലെ വലഗേരെഹള്ളിയിലാണ് സംഭവം.വീടിനുള്ളിൽ അഞ്ച് പേർ ഉള്ളപ്പോഴായിരുന്നു സംഭവം. ഭാഗ്യവശാൽ, അപകടസമയത്ത് എല്ലാവരും സ്കൂട്ടറിൽ നിന്ന് അകലെ ആയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അതേസമയം, സ്‌ഫോടനത്തിൽ ടിവി, ഫ്രിഡ്ജ്, ഡൈനിംഗ് ടേബിൾ, മൊബൈൽ ഫോണുകൾ എന്നിവയടക്കം നിരവധി സാധനങ്ങൾ കത്തി നശിച്ചു.