28.1 C
Kottayam
Sunday, June 7, 2026

ഒരു മുട്ടക്കറിയാണ് പ്രശ്‌നമായത്; വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ച് യമുന റാണിയും ഭർത്താവും പറയുന്നു

Must read

കൊച്ചി:മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് യമുന റാണി. ജ്വലയായി, ചന്ദനമഴ തുടങ്ങിയ ഹിറ്റ് സീരിയലുകളില്‍ ജനപ്രിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് യമുന ശ്രദ്ധിക്കപ്പെട്ടത്. സീരിയലിന് പുറമെ നിരവധി സിനിമകളിലും യമുന അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെ രണ്ടാമതും വിവാഹിതയായതോടെയാണ് യമുന വാർത്തകളിൽ നിറഞ്ഞത്. 2020 ൽ ആയിരുന്നു യമുനയുടെ രണ്ടാം വിവാഹം. ആദ്യ വിവാഹത്തില്‍ ജനിച്ച രണ്ട് പെണ്‍മക്കളുടെ സാന്നിധ്യത്തിലായിരുന്നു യമുന വീണ്ടും വിവാഹിതയായത്. യമുന തന്നെയാണ് വിവാഹ വിശേഷം പുറംലോകത്തെ അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെ ഭര്‍ത്താവിനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. അമേരിക്കയിൽ സൈക്കോ തെറാപിസ്റ്റ് ആയ ദേവനാണ് യമുനയുടെ ഭർത്താവ്.

സോഷ്യൽ മീഡിയയിൽ സജീവമായ യമുന തന്റെ വിശേഷങ്ങളും ഭർത്താവിന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥി കൂടിയാണ് ഇവർ. മിനിസ്‌ക്രീനിലെ താരങ്ങൾ തങ്ങളുടെ പങ്കാളികൾക്കൊപ്പം പങ്കെടുക്കുന്ന ഷോയാണ് ഇത്. കഴിഞ്ഞ ദിവസം ഷോയിൽ തങ്ങൾ പരിചയപ്പെട്ടതിനെ കുറിച്ചും വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചും താരങ്ങൾ പങ്കുവച്ചിരുന്നു. അവരുടെ വാക്കുകളിലേക്ക്.

- Advertisement -

‘ഞാൻ ദേവേട്ടനെ കാണുന്നത് ഒരു വസ്തു കച്ചവട സമയത്താണ്. എന്റെ സുഹൃത്ത് രജനിയോട് ഞാൻ ഒരു മൂന്നു സെന്റ് സ്ഥലം വേണമെന്ന് പറഞ്ഞിരുന്നു. ഇത്രയും കാലമായിട്ടും വീട് ഒന്നും ആയിട്ടില്ല. വാടക വീട്ടിൽ ആണ് താമസം, ഒരു വീട് വയ്ക്കാൻ വേണ്ടിയാണ് സ്ഥലം തപ്പി നടക്കുന്നത്. കൊച്ചിയിൽ ഒരാളുടെ അടുത്ത് ഒരു വസ്തു ഉണ്ട് അതിൽ നിന്നും ഒരു മൂന്നു സെന്റ് സ്ഥലം പറഞ്ഞു റെഡിയാക്കാമെന്ന് രജനി പറഞ്ഞു,’

- Advertisement -

‘അങ്ങനെ സ്ഥലം പോയി കണ്ടു. ഇഷ്ടപ്പെട്ടു. നല്ല അടിപൊളി സ്ഥലം. ഒരു ദിവസം സ്ഥലത്തിന്റെ ഉടമ(ദേവൻ) വന്നു. എന്നാൽ കക്ഷി പറഞ്ഞ വിലയിൽ ഒരു രൂപ കുറയ്ക്കില്ല. സിനിമ നടി ആയത് കൊണ്ട് കാശ് ഉണ്ടാകും എന്നാണ് അദ്ദേഹം വിചാരിച്ചത്. കുറേ വില പേശൽ നടന്നു. അങ്ങനെ ഒരു ദിവസം വില പേശാനായി എന്റെ വീട്ടിലേക്ക് എല്ലാരും കൂടി വന്നു. ഞാൻ അവർക്ക് അപ്പവും മുട്ടക്കറിയും ഒക്കെ ഉണ്ടാക്കി കൊടുത്തു,’ യമുന പറഞ്ഞു.

അതിലാണ് താൻ വീണു പോയതെന്ന് ഇടയിൽ ഭർത്താവ് ദേവൻ പറയുന്നുണ്ട്. ‘സ്ഥലം ഉറപ്പിച്ചു രജിസ്‌ട്രേഷനും കഴിഞ്ഞു. ആധാരം എഴുതി കഴിഞ്ഞ് ഒരു ദിവസം എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞ് വില്ലേജിൽ നിന്നും കോൾ വന്നു. അതെല്ലാം തീർത്തതിന് പിന്നാലെയാണ് ദേവേട്ടന്റെ വിവാഹാലോചനയാനുമായി രജനി വീണ്ടും വിളിക്കുന്നത്’, ഇതിന്റെ ഇടയ്ക്കുള്ള മുട്ടകറിയുടെ എൻട്രിയാണ് പ്രശ്‌നമായതെന്ന് ദേവൻ വീണ്ടും പറയുന്നുണ്ട്.

‘മക്കളുമായി ദേവൻ സംസാരിച്ചു. അവരുമായി ദേവേട്ടൻ സെറ്റ് ആയി. അതാണ് ഈ വിവാഹം നടക്കാൻ കാരണം. വിവാഹത്തിന് ഒരുപാട് പേര് പിന്തുണ നൽകി എങ്കിലും ഗിരീഷും ലക്ഷ്മിയുമാണ് എല്ലാത്തിനും സാക്ഷ്യം വഹിച്ചിട്ടുള്ളത്. എന്റെ എല്ലാ സുഖത്തിലും ദുഖത്തിലും അവർ ആയിരുന്നു കൂട്ട്,’ യമുന പറഞ്ഞു.

- Advertisement -

ഇതിനു പിന്നാലെ വേദിയിലേക്ക് എത്തിയ ഗിരീഷും ലക്ഷ്മിയും യമുന കടന്നു പോയ പ്രതിസന്ധികളെ കുറിച്ച് പറഞ്ഞിരുന്നു. തന്റെ കൂട്ടുകാരിൽ ഏറ്റവും കൂടുതൽ അനുഭവിച്ച വ്യക്തിയാണ് യമുന. രണ്ടുവട്ടം ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങിയിട്ടുണ്ട് യമുനയെന്നും ഗിരീഷ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

Popular this week