EntertainmentKeralaNews

ആ വോയിസ് ലീക്കായതല്ല അയച്ച് തന്നത് അയാൾ.. വാസ്തവപരമായ കാര്യം ആണെങ്കിൽ തെളിവ് തരാൻ ആവശ്യപ്പെട്ടു! അമൃതയെ ഞെട്ടിച്ച് കൊണ്ട് വിശദീകരണവുമായി ചാനൽ!

കൊച്ചി:ബാല- അമൃത ഓഡിയോ ക്ലിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബാലയുടെ വോയിസ് ക്ലിപ്പ് ഒരു യൂ ട്യൂബ് ചാനൽ വഴിയാണ് പുറത്തുവന്നത്. ഇരുവരുടെയും ഫോൺ സംഭാഷണം ലീക്ക് ആയി എന്ന് സൂചന നൽകികൊണ്ടായിരുന്നു ആദ്യം മാധ്യമങ്ങളിൽ വാർത്ത നിറഞ്ഞത്.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം അമൃത രംഗത്ത് എത്തി . തന്റെ മകൾക്ക് കൊവിഡ് ആണെന്ന് പറഞ്ഞുകൊണ്ട് അടിസ്ഥാനവിരുദ്ധമായ വാർത്ത നൽകിയ ഓൺലൈൻ മാധ്യമത്തിനെതിരെയായിരുന്നു അമൃത സോഷ്യൽമീഡിയിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴി രംഗത്തെത്തിയത്.

മകളെ കാണാനോ സംസാരിക്കാനോ അനുവദിക്കുന്നില്ലെന്നും പൂർണ ആരോഗ്യവതിയായിരിക്കുന്ന തന്റെ മകൾക്ക് കൊവിഡ് വന്നുവെന്നും ഓൺലൈൻ മാദ്ധ്യമം വാർത്ത നൽകിയെന്നും സത്യവിരുദ്ധമായ വാർത്ത എന്ത് ചേതോവികാരത്തിന്റെ പേരിലാണ് നൽകിയതെന്നുമാണ് അമൃത തന്റെ വീഡിയോയിലൂടെ ചോദിച്ചത്. മാത്രമല്ല വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച ചാനലിന് എതിരെ നിയമ നടപടി സ്വീകരിക്കും എന്നും അമൃത അറിയിക്കുകയുണ്ടായി.

എന്നാൽ ഇപ്പോൾ ഇതാ തങ്ങൾ മനഃപൂർവ്വം കെട്ടിച്ചമച്ച വാർത്ത ആയിരുന്നില്ല അതെന്നു വിശദീകരിക്കുയാണ് പ്രസ്തുത യൂ ട്യൂബ് ചാനൽ. ഞങ്ങൾ അല്ല ആദ്യമേ ഈ വാർത്ത കൊടുത്തിരുന്നത് എന്ന് മാധ്യമം അമൃതയോട് സംസാരിക്കുന്ന ഓഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മറ്റു പല യൂ ട്യൂബ് ചാനലുകളിലും വന്നപ്പോൾ സ്ഥിരീകരണത്തിനായി ബാലയുമായി ബന്ധപ്പെട്ടിരുന്നു. അപ്പോൾ അദ്ദേഹം പൊട്ടിക്കരഞ്ഞുകൊണ്ടാണ് കാര്യങ്ങൾ സ്ഥിരീകരിച്ചത് എന്ന് ചാനൽ നൽകിയ വിശദീകരണത്തിൽ പറയുന്നു

കുട്ടിക്ക് കൊവിഡ് ആണെന്നും, കുഞ്ഞിനെ കാണാൻ തന്നെ അനുവദിക്കുന്നില്ല എന്ന് ബാല പറഞ്ഞതായി ചാനൽ പറയുന്നു. രാവിലെ മുതൽ വൈകുന്ന വരെ കുഞ്ഞിനെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. തന്റെ കുഞ്ഞിനെ കാണാൻ വേണ്ടി, എന്നാൽ സമ്മതിച്ചില്ല എന്ന് ബാല പറഞ്ഞതായും ചാനൽ വ്യകതമാക്കി. ബാലയുടെ അമ്മയ്ക്ക് സുഖം ഇല്ലാതെ ചെന്നൈയിൽ ആണ് എന്നും കുട്ടിയുടെ കാര്യം പറഞ്ഞതും അദ്ദേഹം തന്നെ ആണെന്നും ചാനൽ സമ്മതിക്കുന്നു. ഒപ്പം ഇത് വാസ്തവപരമായ കാര്യം ആണെങ്കിൽ തെളിവ് തരാൻ പറഞ്ഞപ്പോൾ നടൻ ബാലയാണ് ആ വോയിസ് ക്ലിപ്പ് തങ്ങൾക്ക് നൽകിയത് എന്നും അമൃതക്ക് ചാനൽ നൽകിയ വിശദീകരണത്തിൽ പറയുന്നു

ബാല തന്നെയാണ് പാപ്പുവിന്റെ കാര്യം പറഞ്ഞത് എന്ന് അറിഞ്ഞപ്പോൾ സങ്കടം തോന്നി. കാരണം സ്വന്തം അച്ഛൻ തന്നെ ഇക്കാര്യം പറയുമ്പോൾ ആരായാലും വിശ്വസിച്ചു പോകുമല്ലോ എന്ന് ചാനലിനോട് അമൃത പറയുന്നതും ശബ്ദ സന്ദേശത്തിൽ ഉണ്ട്. സത്യം അറിയാൻ കഴിഞ്ഞതിൽ സന്തോഷം എന്നും അമൃത മറുപടിയായി പറയുന്നു.

ഓഡിയോ ലേക്ക് ചെയ്തതിന് പിന്നാലെ അമൃതയുടെ ആദ്യ പ്രതികരണം ഇങ്ങനെയായായിരുന്നു

‘ഒരുപാട് സങ്കടത്തോടെയാണ് നിങ്ങളുടെ മുന്നിലേക്ക് വന്നിട്ടുള്ളത്. ആദ്യമായാണ് പേഴ്‌സണല്‍ ലൈഫുമായി ബന്ധപ്പെട്ട ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. കുറേ ആരോപണങ്ങളും വിവാദങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഞാന്‍ കേട്ടിരുന്നു. പ്രകോപിതയാക്കാനുള്ള ശ്രമങ്ങളുമുണ്ടായിരുന്നു. അന്നൊന്നും ഞാന്‍ പ്രതികരിച്ചിട്ടില്ല.

https://www.instagram.com/tv/COurF-JDDQZ/?igshid=1011glpg9n72l

കഴിഞ്ഞ ദിവസത്തെ വാര്‍ത്തയില്‍ അവന്തികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നാണ് പറഞ്ഞത്.ഒരു ഓഡിയോ ക്ലിപ്പും പുറത്തുവിട്ടിട്ടുണ്ട്. ആരോഗ്യവതിയായി അവള്‍ ഞങ്ങളോടൊപ്പമുണ്ട്’, എന്നാണ് അമൃത പ്രതികരിച്ചത്. ഇതിന് മുൻപും തനിക്കെതിരെ ആസൂത്രിതമായി വ്യക്തിഹത്യ നടത്തുന്ന പ്രചരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അമൃത വിഡിയോയിൽ പറയുകയുണ്ടായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker