EntertainmentKeralaNews

ഇതാണ്‌ അവസ്ഥയെങ്കിൽ എനിക്ക് പേടി തോന്നുന്നു; നായികമാരിൽ എന്നെ വിളിച്ചത് പത്മപ്രിയ മാത്രം,കാവ്യ പറഞ്ഞത്

കൊച്ചി:മലയാളത്തിലെ തിരക്കേറിയ നായികയായിരുന്ന കാവ്യ മാധവൻ കുറച്ച് വർഷങ്ങളായി സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കുകയാണ്. മറ്റ് ഭാഷകളിൽ നിന്നും അവസരം വന്നപ്പോഴും കാവ്യ മലയാള സിനിമയിലാണ് പൂർണ ശ്രദ്ധ നൽകിയത്.

വിവാദങ്ങളൊന്നുമില്ലാതെയാണ് കരിയറിൽ കാവ്യ മുന്നോട്ട് പോയത്. നിർമാതാക്കൾക്കോ സംവിധായകർക്കോ നടിയെക്കുറിച്ച് പരാതികളൊന്നുമില്ല. എന്നാൽ ഒരു സിനിമയിൽ നിന്നും നായികാ സ്ഥാനത്ത് നിന്നും മാറ്റിയ അനുഭവം കാവ്യക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇതേക്കുറിച്ച് മുമ്പൊരിക്കൽ ന‌ടി തുറന്ന് സംസാരിക്കുകയുമുണ്ടായി.

2007 ൽ പുറത്തിറങ്ങിയ നസ്രാണി എന്ന സിനിമയിൽ നിന്നാണ് കാവ്യ അവസാന നിമിഷം പിന്മാറിയത്. ഇതിന്റെ കാരണം എന്തെന്ന് നടി അന്ന് വ്യക്തമാക്കുകയും ചെയ്തു. ‘ഒരു സിനിമ വേണ്ടെന്ന് വെക്കുന്നതിൽ കരഞ്ഞത് ആ സിനിമയിലായിരുന്നു. നന്നായിട്ട് വിഷമം ഉണ്ടായിരുന്നു.

അതിലാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജോഷി സാറുടെ കൂടെ ഇതിന് മുമ്പ് രണ്ട് പടത്തിൽ വർക്ക് ചെയ്തിട്ടുണ്ട്. രണ്ടും ഹിറ്റായ സിനിമകളാണ്. റൺവേയും ലയണും. രഞ്ജിത്തേട്ടൻ എനിക്ക് എന്നും ഓർക്കുന്ന തരത്തിലുള്ള കഥാപാത്രം തന്നയാളാണ്’

‘അവരെ സംബന്ധിച്ച് ഞാൻ ആരുമല്ല. പക്ഷെ എന്നാലും നമുക്കൊരു കഥാപാത്രം തന്നിട്ട് അത് മാറ്റുകയാണെങ്കിൽ നമ്മളോട് പറയുക എന്ന കടമയുണ്ട്. മറ്റുള്ളവർ പറഞ്ഞിട്ട് നമ്മൾ അറിയുക, അവസാന നിമിഷം സിനിമ കമ്മിറ്റ് ചെയ്ത് ആ ക്യാരക്ടറല്ല കാവ്യ ചെയ്യുന്നത് എന്ന് പറയുമ്പോഴുള്ള വിഷമം. അത് ചെറിയ വിഷമം ഒന്നുമല്ല, വലിയ വിഷമം തന്നെയാണ്. സിനിമയിൽ നിന്നും പിന്മാറുന്നത് ശരിയായ തീരുമാനമാണോ എന്ന് പലരും ചോദിച്ചു. പണ്ടത്തെ സ്വഭാവം വെച്ചാണെങ്കിൽ ‍ഞാൻ ചെയ്തിരിക്കും’

‘ഇത്തിരിയാെക്കെ മാറിയില്ലെങ്കിൽ എനിക്ക് തന്നെയാണ് ദോഷം. അതിന്റെ പേരിൽ ആര് സിനിമയിലേക്ക് വിളിച്ചില്ലെങ്കലും കുഴപ്പമില്ല എന്ന് ഞാൻ സ്വയം തീരുമാനിച്ചതാണ്. പടം ഞാൻ വേണ്ടെന്ന് വെച്ചിട്ട് നായികമാരുടെ കൂട്ടത്തിൽ എന്നെ വിളിച്ചത് പത്മപ്രിയയാണ്. പ്രിയ ചേച്ചി മാത്രമാണ് എന്നെ വിളിച്ചത്. പ്രിയ ചേച്ചി എന്നോട് പറഞ്ഞ കാര്യം കാവ്യ ഇപ്പോൾ മലയാളത്തിലുള്ള നായികമാരിൽ സീനിയറാണ്. കാവ്യക്ക് ഇതാണ് അവസ്ഥയെങ്കിൽ ഞങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഇപ്പോൾ എനിക്ക് പേടി തോന്നുന്നുണ്ട്. പക്ഷെ അങ്ങനെയൊരു തീരുമാനമെടുത്തത് നന്നായി എന്നാണ്,’ കാവ്യ പറഞ്ഞതിങ്ങനെ.

‘മമ്മൂക്കയുടെയും ലാലേട്ടന്റെയും നായികയാവുകയെന്നത് ഞാൻ ആ​ഗ്രഹിച്ച് നടന്ന കാര്യമാെന്നുമായിരുന്നില്ല. അവരുടെ കൂടെ നായികയായി അവസരം വന്നപ്പോൾ ചെയ്യാതിരുന്നത് എന്റെ താൽപര്യത്തിന് അനുസരിച്ചായിരുന്നു. കാരണം അവർ ഇന്ത്യയിലെ തന്നെ നമ്പർ വൺ ആർട്ടിസ്റ്റുകളാണ്. അവരുടെ കൂടെ അഭിനയിക്കുമ്പോൾ വെറുതെ പിള്ളേര് കളിയുമായി പോയി നിൽക്കാൻ പാടില്ല. അവരുടെ കൂടെ അഭിനയിക്കാൻ പാകത്തിൽ ഒരു വേഷം കിട്ടണം എന്ന കാത്തിരിപ്പായിരുന്നു’

‘പക്ഷെ മാ‌ടമ്പിയിൽ ഞാൻ സാധാരണ ചെയ്യുന്ന പോലെയുള്ള കഥാപാത്രമാണ് ചെയ്തത്. ഞാൻ പ്രതീക്ഷിച്ചത് പവർഫുളായ കഥാപാത്രമായിരിക്കുമെന്നാണ്. സിനിമ വിജയിച്ചത് ​ഗുണം തന്നെയാണ്. ലാലേട്ടന്റെ നായികയായത് കൊണ്ട് എനിക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ല’

‘സാമ്പത്തികമായി ഞാൻ നേരത്തെ വാങ്ങിക്കുന്ന ശമ്പളം തന്നെയാണ് ഇപ്പോഴും വാങ്ങിക്കുന്നത്. മനസിന്റെ ഒരു സന്തോഷം. സിനിമയിൽ ഇത്രയും വർഷം നിന്നിട്ടും ലാലേട്ടന്റെയും മമ്മൂക്കയുടെയും നായികയായില്ല എന്ന വിഷമം എനിക്ക് എന്നെങ്കിലും ഉണ്ടാകാൻ പാടില്ല,’ കാവ്യ മാധവൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button