26.9 C
Kottayam
Thursday, May 16, 2024

ഷംനാ കാസിമിന് പൂര്‍ണപിന്തുണയുമായി ‘അമ്മ’; പ്രതികള്‍ക്കെതിരെ വേറെയും കേസുകള്‍

Must read

കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ താരത്തിന് പൂര്‍ണപിന്തുണയുമായി സിനിമ താരങ്ങളുടെ സംഘടനയായ അമ്മ. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഷംനാ കാസിമിനെയും അച്ഛനെയും ഫോണില്‍ വിളിച്ചു. ആവശ്യമെങ്കില്‍ നിയമനടപടികള്‍ക്ക് സഹായം നല്‍കുമെന്നും അമ്മ നേതൃത്വം അറിയിച്ചു.

ഒരു നടിയുള്‍പ്പടെ രണ്ടുപേരെ നേരത്തെ ഇതേ സംഘം ബ്ലാക്ക്മെയില്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ നിന്ന് പ്രതികള്‍ പണവും സ്വര്‍ണവും തട്ടിയെടുത്തിട്ടുണ്ട്. ഇവരും പോലീസിനെ സമീപിച്ചിട്ടുണ്ട്.

ഷംനയില്‍ നിന്ന് പ്രതികള്‍ 10 ലക്ഷം രൂപ ലക്ഷ്യമിട്ടതായാണ് വിവരം. പ്രതി ഷംനയെ വിളിച്ചത് ടിക് ടോക്ക് താരത്തിന്റെ പേരിലായിരുന്നു. അറസ്റ്റിലായ റഫീഖ് ആണ് അന്‍വര്‍ ആയി അഭിനയിച്ചത്. ഇയാള്‍ രണ്ട് കുട്ടികളുടെ അച്ഛന്‍ ആണെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week