EntertainmentKeralaNewsRECENT POSTS
‘അമ്മ’യില്‍ അടിമുടി മാറ്റം; കൂടുതല്‍ സ്ത്രീ സൗഹൃദമാകും, ഉപാധ്യക്ഷ പദവി വനിതകള്‍ക്ക് നല്‍കാന്‍ തീരുമാനം
കൊച്ചി: താരസംഘടന ‘അമ്മ’ അടിമുടി മാറ്റത്തിനൊരുങ്ങുന്നു. സംഘടനയുടെ ഭരണഘടന ഭേദഗതി ചെയ്യുമെന്ന് അംഗങ്ങള്‍ അറിയിച്ചു. സംഘടനയുടെ ഉപാധ്യക്ഷപദവി വനിതകള്‍ക്ക് നല്‍കാനാണ് തീരുമാനം. ഒപ്പം നിര്‍വാഹക സമിതിയില്‍ ഇനി നാല് വനിതകള്‍ ഉണ്ടാകുമെന്നും അംഗങ്ങള്‍ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കായി ‘അമ്മ’ യില്‍ ആഭ്യന്തരപരാതി പരിഹാരസെല്ലും രൂപീകരിക്കും. ഇത്തരം കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനാഭേദഗതി നിര്‍ദേശങ്ങള്‍ വാര്‍ഷിക ജനറല്‍ബോഡിയില്‍ അവതരിപ്പിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News