ഡല്‍ഹി കലാപം, അമിത് ഷാ രാജിവെയ്ക്കണം രമേശ് ചെന്നിത്തല

തിരുവനന്തപുരം:ഡല്‍ഹിയിലെ കലാപത്തെ നിയന്ത്രിയ്ക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്രഅഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല. സമാധാനപാതയില്‍ നടന്ന് വരുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങളേയും, പ്രക്ഷോഭങ്ങളേയും, അക്രമത്തിലൂടെ വഴി തെറ്റിച്ച് വിടാനുള്ള വര്‍ഗീയശക്തികളുടെ ശ്രമങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കുക തന്നെ വേണം.

ഇന്നലെ ഡല്‍ഹിയില്‍, പൗരത്വ പ്രക്ഷോഭത്തിനിടയില്‍ സംഭവിച്ച ഏറ്റുമുട്ടലും, തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും രാജ്യം ആകെ കലാപം അഴിച്ച് വിടാനുള്ള വര്‍ഗ്ഗീയ ശക്തികളുടെ മാസ്റ്റര്‍ പ്ലാന്‍ ആണ്. നാം ഇതില്‍ വീണുപോകരുത്.

അഹിംസയുടേയും സമാധാനത്തിന്റെയും പാതയില്‍ തന്നെ നിന്ന് വേണം ഈ സമരം മുന്‍പോട്ട് കെട്ടിപ്പടുക്കുവാന്‍. സമാധാനം ഉറപ്പ് വരുത്തുവാന്‍ പ്രധാന മന്ത്രിയും, ഡല്‍ഹി മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപെടണമെന്നും അദേഹം ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News