ആദ്യരാത്രിയില്‍ കന്യാകത്വം തെളിയിക്കാന്‍ ഗുളികയുമായി ആമസോണ്‍! വില 3100 രൂപ

പെണ്‍കുട്ടിയുടെ കന്യകാത്വം എന്ന ബാഹ്യ സങ്കല്പത്തിന് വിലകല്‍പ്പിക്കുന്ന വൃത്തികെട്ട പുരുഷ മനസ്ഥിതിക്ക് ഇന്നും അയവു വന്നിട്ടില്ല. ആദ്യ രാത്രിക്ക് ശേഷം കിടക്കവിരിയില്‍ രക്തം ഉണ്ടായിരിക്കണം വിചിത്ര ആചാരം ഇപ്പോഴും ആവര്‍ത്തിച്ചു പോരുന്നു എന്നതിന് ഉദാഹരണമാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണിലെ ഒരു പരസ്യം തെളിയിക്കുന്നത്.

ആദ്യ രാത്രിയില്‍ കന്യകാത്വം തെളിയിക്കാനുള്ള ഗുളികയുമായാണ് ആമസോണ്‍ രംഗത്ത് വന്നിരിക്കുന്നത്. ‘ഐ വിര്‍ജിന്‍-ബ്ലഡ് ഫോര്‍ ദി ഫസ്റ്റ് നൈറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഉത്പന്നത്തിന് 3100 രൂപയാണ് വില. ‘ഐ വിര്‍ജിന്‍’ എന്ന സെല്ലറാണ് ഇത് വില്പനക്ക് വെച്ചിരിക്കുന്നത്. പൊടി നിറച്ച ഗുളികകളുടെ രൂപത്തിലാണ് ഇത് വില്പനക്ക് വെച്ചിരിക്കുന്നത്. ഈ ഗുളിക ഉയര്‍ന്ന നിലവാരത്തിലുള്ള രക്തം ഉറപ്പു നല്‍കുന്നുണ്ടെന്നും സൈഡ് എഫക്ടുകളൊന്നും ഇല്ലെന്നും വിവരണങ്ങളായി ചേര്‍ത്തിരിക്കുന്നു. ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും കാണാം. ആഡിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News