24.9 C
Kottayam
Saturday, June 6, 2026

‘രാത്രിയുള്ള വരവും പോക്കും; ഭർത്താവിന്റെ വീട്ടുകാർക്ക് പ്രശ്നമായി; വേർപിരിയൽ അമലയുടെ അമ്മ ആ​ഗ്രഹിച്ചു’

Must read

കൊച്ചി:മലയാള സിനിമയിൽ നിന്നും തമിഴകത്തേക്ക് കടന്ന് വന്ന് വിജയം കൈവരിച്ച നിരവധി നടിമാരുണ്ട്. ഇത്തരത്തിൽ തമിഴിൽ ഹിറ്റുകളുടെ നായികയായി മാറിയ മലയാളിയാണ് അമല പോൾ. സൂപ്പർസ്റ്റാറുകളുടെ നായികയായ അമല തെലുങ്കിലും നിരവധി സിനിമകളിൽ അഭിനയിച്ചു. കരിയറിലും ജീവിതത്തിലും പല ഘട്ടങ്ങൾ ഇക്കഴിഞ്ഞ വർഷങ്ങളിൽ അമല പോൾ കണ്ടു. തുടക്ക കാലത്ത് നയൻതാര, തൃഷ, സമാന്ത തുടങ്ങിയ നടിമാരുടെ നിരയിലേക്ക് അമല ഉയർന്ന് വന്നു.

മലയാളത്തിൽ ഒരു ഇന്ത്യൻ പ്രണയകഥ, റൺ ബേബി റൺ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലും ഇതിനിടെ അഭിനയിച്ചു. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു അമലയുടെ വിവാഹം. സംവിധായകൻ എഎൽ വിജയ്നെ ആണ് അമല വിവാഹം ചെയ്തത്. ഇരുവരും തലൈവ എന്ന സിനിമയ്ക്കിടെ പ്രണയത്തിലാവുകയായിരുന്നു. 2014 ലായിരുന്നു വിവാഹം. വിവാഹശേഷം അഭിനയ രം​ഗത്ത് നടി സജീവമല്ലാതായി. എന്നാൽ ഈ വിവാഹബന്ധത്തിൽ പിന്നീട് പ്രശ്നങ്ങൾ വന്നു. 2017 ൽ ഇരുവരും വേർപിരിയുകയും ചെയ്തു.

Amala Paul

പിന്നീട് അടിമുടി മാറ്റങ്ങളോടെയാണ് അമലയെ പ്രേക്ഷകർ കണ്ടത്. തുടരെ വിവാ​ദങ്ങൾ അമലയുടെ പേരിൽ ഉയർന്ന് വന്നു. അടുത്തിടെ സോഷ്യൽ മീഡിയയിലും അമലയെ കാണാതെയായി. നടിയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് കാണുന്നില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

അമല പോളിന്റെ വിവാഹ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു. അമല സിനിമാ അഭിനയം തുടർന്നതാണ് വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾക്ക് കാരണമായതെന്ന് ഇദ്ദേഹം പറയുന്നു.

- Advertisement -

‘എഎൽ വിജയ് വളരെ മര്യാദയുള്ള സംവിധായകനാണ്. ഇത് അമല പോളിന് വളരെ ഇഷ്ടമായി. തലൈവ സിനിമ പുരോ​ഗമിക്കവെ അമലയ്ക്ക് വിജയ്നോട് പ്രണയമായി. ബന്ധം വിജയുടെ വീട്ടിൽ അറിഞ്ഞപ്പോൾ അമല സിനിമാ നടിയായതിനാൽ എതിർപ്പ് വന്നു. ലൈം ലൈറ്റിൽ തിളങ്ങി നിൽക്കുന്ന മകൾ വിവാഹം ചെയ്യുന്നതിൽ അമലയുടെ അമ്മയ്ക്കും എതിർപ്പായിരുന്നു. എന്നാൽ വിജയും അമലയും വിവാഹമെന്ന തീരുമാനത്തിൽ ഉറച്ച് നിന്നു’

- Advertisement -

‘ഒടുവിൽ വിവാഹം നടന്നു. പിന്നാലെ പല വിവാ​ദങ്ങളും വന്നു. വിവാഹ ശേഷം അമല അഭിനയിച്ചിരുന്നു. വിജയുടെ വീട്ടുകാർ കൂട്ടുകുടുംബമായി കഴിയുന്നവരാണ്. അമല രാത്രി വീട്ടിലേക്ക് കയറി വരുന്നതും രാവിലെ തിരിച്ച് ഷൂട്ടിം​​ഗിന് പോവുന്നതും വീട്ടുകാർക്ക് ബുദ്ധിമുട്ടായി’

Amala Paul

‘വിജയ്ക്കും ഒരു ഘട്ടത്തിൽ ഇത് പ്രശ്നമായി. അമലയോട് ഇക്കാര്യം പറഞ്ഞെങ്കിലും കേട്ടില്ല. വലിയ പ്രശ്നങ്ങളിലേക്ക് പോകുന്നതിന് മുമ്പ് പരസ്പര സമ്മതത്തോടെ പിരിയാമെന്ന് വിജയ് പറഞ്ഞു. ഇത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു എന്ന മട്ടിൽ അമല പോളിന്റെ അമ്മ നടിയെയും വിളിച്ച് പോയി,’ ചെയ്യാറു ബാലു പറഞ്ഞതിങ്ങനെ. വിവാഹമോചനത്തിന് കാരണമെന്തെന്ന് അമല പോൾ എവിടെയും പറഞ്ഞിട്ടില്ല. എഎൽ വിജയും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണുണ്ടായത്.

എഎൽ വിജയ് പിന്നീട് മറ്റൊരു വിവാഹം ചെയ്തു. 2019 ലാണ് ഡോ. ആർ ഐശ്വര്യയെ എഎൽ വിജയ് വിവാഹം ചെയ്തത്. ഇരുവർക്കും ഒരു പെൺകുഞ്ഞും പിറന്നു. വിവാഹമോചനത്തിന് ശേഷം അമലയോ എഎൽ വിജയോ ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. വിജയുടെ രണ്ടാം വിവാഹത്തിന് അമല പോൾ ആശംസകളും അറിയിച്ചിട്ടുണ്ട്.

- Advertisement -

ടീച്ചർ ആണ് മലയാളത്തിൽ അമല പോളിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. റിലീസ് ചെയ്യാനിരിക്കുന്ന ആടുജീവിതം എന്ന മലയാള സിനിമയിലും നടി പ്രധാന വേഷം ചെയ്തിട്ടുണ്ട്. പൃഥിരാജ് നായകനാവുന്ന ആടുജീവിതം സംവിധാനം ചെയ്തത് ബ്ലെസിയാണ്. മലയാളത്തിന് പുറമെ തമിഴിലും അമലയുടെ ഒരുപിടി സിനിമകൾ റിലീസ് ചെയ്യാനുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week