24.3 C
Kottayam
Saturday, June 6, 2026

ഭാര്യയ്ക്കു ലൈംഗിക ബന്ധം നിഷേധിക്കുന്ന ഭര്‍ത്താവിന്റെ പ്രവൃത്തി ഹിന്ദു വിവാഹ നിയമപ്രകാരം കുറ്റം, കോടതി തീരുമാനം ഇങ്ങനെ

Must read

ബംഗളൂരു: ഭാര്യയ്ക്കു ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരതയാണെന്ന് കര്‍ണാടക ഹൈക്കോടതി. വിവാഹ ബന്ധത്തെ പൂര്‍ണതയിലെത്തിക്കുന്നതില്‍ ഭർത്താവ് പരാജയപ്പെട്ടത് ഹിന്ദു വിവാഹ നിയമത്തിലെ 12 (1) എ വകുപ്പു പ്രകാരം കുറ്റകൃത്യമാണെന്ന് കോടതി പറഞ്ഞു. എന്നാല്‍, ഈ കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമം 498 എ വകുപ്പു പ്രകാരം ഭര്‍ത്താവിനെതിരെ ക്രിമിനല്‍ നടപടി എടുക്കാനാവില്ലെന്ന് ജസ്റ്റിസ് നാഗപ്രസന്ന അഭിപ്രായപ്പെട്ടു.

വിവാഹം കഴിഞ്ഞ് ഇരുപത്തിയെട്ടു ദിവസം കഴിഞ്ഞപ്പോഴാണ് ലൈംഗിക ബന്ധം നിഷേധിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ഭാര്യ പരാതി നൽകിയത്. ഈ പരാതിയില്‍ ഭര്‍ത്താവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.

ബ്രഹ്മകുമാരീസ് ഭക്തനായ ഭര്‍ത്താവ് മുഴുവന്‍ സമയവും ആത്മീയ വീഡിയോകളില്‍ മുഴുകിയിരിക്കുകയാണെന്ന് പരാതിയില്‍ ഭാര്യ പറഞ്ഞു. ബ്രഹ്മകുമാരീസിലെ ശിവാനിയുടെ വീഡിയോകളാണ് കാണുന്നതെന്നും ഭാര്യയുടെ പരാതിയിൽ പറയുന്നു.

ഭാര്യ ഉന്നയിച്ച പരാതി ഇന്ത്യന്‍ ശിക്ഷാനിയമം 498എ പ്രകാരം കുറ്റകൃത്യമാണെന്നു പറയാനാവില്ലെന്ന് കോടതി പറഞ്ഞു. വിവാഹ ബന്ധം ശാരീരികമല്ല, ആത്മാവും ആത്മാവും തമ്മിലാണെന്നാണ് അവരുടെ വിശ്വാസം. ഈ വിശ്വാസത്തിലാണ് അയാള്‍ ശാരീരിക ബന്ധത്തില്‍നിന്നു വിട്ടു നില്‍ക്കുന്നത്.

- Advertisement -

ഇത് വിവാഹ ബന്ധത്തിലെ ക്രൂരത തന്നെയാണ്. ഹിന്ദു വിവാഹ നിയമത്തിലെ പ്രസക്ത വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റകൃത്യമാണിത്. എന്നാല്‍ ഐപിസി 498 എ അനുസരിച്ച്‌ ഈ കേസില്‍ നടപടി പാടില്ലെന്ന് കോടതി വ്യക്തമാക്കി.

- Advertisement -

ഭര്‍ത്താവിന്റെ പ്രവൃത്തി ഹിന്ദു വിവാഹ നിയമം കുറ്റമാണെന്നു കണ്ടാണ് കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചത്. എന്നാല്‍ അതിന്റെ പേരില്‍ ക്രിമിനല്‍ നടപടി തുടരാനാവില്ല. അത് നിയമത്തിന്റെ ദുരുപയോഗമാണെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week