ആലുവ പീഡനം; പ്രതി ക്രിസ്റ്റൽ രാജിനെ റിമാൻഡ് ചെയ്തു

കൊച്ചി: ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റൽ രാജിനെ റിമാൻ്റ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാൻ്റ ചെയ്തത്. റിമാൻ്റ് കാലാവധി അവസാനിക്കുന്ന മുറയ്ക്ക് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മോഷണം നടത്താനാണ് പ്രതി കുട്ടിയുടെ വീട്ടിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. മോഷണ കേസിൽ ജയിൽ വാസം കഴിഞ്ഞ്, ആഴ്ചകൾക്ക് മുന്നേയാണ് പ്രതി പുറത്തിറങ്ങിയത്.

പ്രതിയുടെ മുൻകാല കുറ്റകൃതങ്ങളുടെ നിര പൊലീസ് പരിശോധിച്ച് വരികയാണ്. രണ്ട് ദിവസം മുന്നേയാണ് ആലുവയിൽ എത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആലുവയിലെ ഇതര സംസ്ഥാനക്കാരായ രണ്ട് സുഹൃത്തുക്കളെ കാണാൻ എത്തിയതാണെന്നും മൊഴിയിലുണ്ട്. ഇവരെ കേന്ദ്രീകരിച്ചും പൊലീസിൻ്റെ അന്വേഷണം പുരോഗമിക്കുകയാണ്.

തിരുവനന്തപുരം ചെങ്കൽ സ്വദേശിയാണ് പ്രതിയായ ക്രിസ്റ്റൽ രാജ്. സിസിടിവി ​ദൃശ്യങ്ങളിലുളള പ്രതിയെ നാട്ടുകാർ തിരിച്ചറിഞ്ഞിരുന്നു. ആലുവ ചാത്തന്‍പുറത്താണ് എട്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുന്ന കുട്ടിയെ തട്ടികൊണ്ടുപോവുകയായിരുന്നു. നാട്ടുകാരും പ്രദേശവാസികളും പൊലീസും കുട്ടിയെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് അക്രമി കുഞ്ഞിനെ ഉപേക്ഷിച്ചുപോകുകയായിരുന്നു.

പുലർച്ചെ രണ്ട് മണിയോടെയാണ് കുട്ടിയുടെ കരച്ചിൽ കേട്ടതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഒരാൾ കുഞ്ഞുമായി പോകുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ജനലിലൂടെ നോക്കിയപ്പോൾ ചോരയൊലിപ്പിച്ച നിലയിലായിരുന്നു പെൺകുട്ടി. തുടർന്ന് വീട്ടുകാരേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടെ കുട്ടി പുറത്തേക്ക് വരുന്നത് അയൽവാസിയായ സുകുമാരനാണ് കണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News