26.6 C
Kottayam
Saturday, May 18, 2024

‘ഞാനല്ല വിളിക്കുന്നത്, ഫോട്ടോകളോ സ്വകാര്യ വിവരങ്ങളോ കൈമാറരുത്’; ഫോണ്‍ കോള്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അല്‍ഫോണ്‍സ് പുത്രന്‍

Must read

തിരുവനന്തപുരം: തന്റെ പേരില്‍ ഫോണ്‍ ചെയ്തു തട്ടിപ്പു നടത്തുന്നതിനെതിരേ മുന്നറിയിപ്പുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ടെലിഫോണ്‍ നമ്പരുകള്‍ അടക്കം വെളിപ്പെടുത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ് വഴി സംവിധായകന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സിനിമ രംഗത്തുള്ള നടിമാരേയും മറ്റു സ്ത്രീകളേയും അല്‍ഫോണ്‍സ് പുത്രനാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് തട്ടിപ്പ്.

9746066514, 9766876651 എന്നീ നമ്പരുകളാണ് തട്ടിപ്പിന് ഉപയോഗിക്കുന്നതെന്ന് അല്‍ഫോണ്‍സ് പോസ്റ്റില്‍ പറയുന്നു. ഈ നമ്പരുകളിലേക്ക് താന്‍ വിളിച്ചപ്പോഴും അല്‍ഫോണ്‍സ് പുത്രനാണ് സംസാരിക്കുന്നതെന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിവരങ്ങള്‍ കാട്ടി പോലീസില്‍ പരാതി നല്‍കിയെന്നും അല്‍ഫോണ്‍സ്. അതിനാല്‍, തന്റെ പേരില്‍ ഏതെങ്കിലും ഫോണ്‍കോള്‍ വന്നാല്‍ തട്ടിപ്പുകാരന്‍ ആവശ്യപ്പെടുന്ന പോലെ സ്വകാര്യ വിവരങ്ങളോ ഫോട്ടോയോ വീഡിയോയോ കൈമാറരുതെന്നും അല്‍ഫോണ്‍സ് വ്യക്തമാക്കി.

‘പ്രേമത്തി’ന് ശേഷം അല്‍ഫോണ്‍സ് ഫഹദിനെ നായകനാക്കി ‘പാട്ട്’ എന്ന ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നതും അല്‍ഫോണ്‍സ് തന്നെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week