24.6 C
Kottayam
Sunday, May 19, 2024

തൃശൂരില്‍ വ്യാജ സിം കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു

Must read

തൃശൂര്‍: വ്യാജ സിം ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തൃശൂര്‍ പുതുക്കാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിനാണ് പണം നഷ്ടമായത്. വര്‍ച്വല്‍ സിം ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്. സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷണം ആരംഭിച്ചു.

ഒക്ടോബര്‍ 30 വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഓഫീസ് സമയം കഴിഞ്ഞ് വൈകിട്ട് അഞ്ചു മണിയോടെ ധനകാര്യ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മാനേജരുടെ ഫോണില്‍ സിം കാര്‍ഡ് നോട്ട് രജിസ്റ്റര്‍ഡ് എന്ന് കാണിച്ചു. നെറ്റ്വര്‍ക്ക് ഇഷ്യൂ ആയിരിക്കുമെന്ന് കരുതിയ മാനേജര്‍ ശനിയാഴ്ച രാവിലെ കസ്റ്റമര്‍ കെയര്‍ ഓഫീസില്‍ നേരിട്ടെത്തിയപ്പോള്‍ ഞെട്ടി. തട്ടിപ്പിനെ കുറിച്ച് അറിയുന്നത് അപ്പോഴാണ്.

സ്വകാര്യ കമ്പനിയുടെ പുതുക്കാട് എസ്ബിഐ, സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖകളിലെ അക്കൗണ്ടുകളില്‍ നിന്നുമാണ് 44 ലക്ഷം രൂപ നഷ്ടമായത്. പോലീസിന്റെ അന്വേഷണത്തില്‍ ഡല്‍ഹി, ഝാര്‍ഖണ്ട്, അസം എന്നിവിടങ്ങളിലെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം പോയത്. പണം തട്ടാന്‍ വര്‍ച്വല്‍ സിം ആണ് ഉപയോഗിച്ചത്. വ്യാജ സിം നിര്‍മ്മിച്ച് ഒടിപി നമ്പര്‍ ശേഖരിച്ചാണ് സംഘം പണം തട്ടിയെടുക്കുന്നത്.

പണം പിന്‍വലിച്ച അക്കൗണ്ട് കള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. റൂറല്‍ എസ് പി ആര്‍ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week