തിരുവനന്തപുരം: മലയാളികളുടെ പ്രിയ ഗായികയാണ് കെ എസ് ചിത്ര. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത് ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കറിന് എതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങളാണ്. ഇദ്ദേഹത്തിന്റെ ഇടപെടലിലൂടെ നിരവധി കുടുംബങ്ങള്‍ മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്നു എന്നാണ് പുറത്തെത്തുന്ന വിവരം. ഒരു ഫ്ലാറ്റ് തന്റെ ജീവിത സമ്പാദ്യവും, കടവും എടുത്ത് വാങ്ങിയ പ്രമോദ് എന്ന ചെറുപ്പക്കാരന്‍ ആണ് ചിത്രയുടെ ഭര്‍ത്താവിനെ കുറിച്ചുള്ള തട്ടിപ്പിന്റെ വിവരങ്ങള്‍ പുറം ലോകത്തോട് വിളിച്ച് പറഞ്ഞിരിക്കുന്നത്.
ഒരു വാര്‍ത്ത യൂട്യൂബ് ചാനലിലൂടെയാണ് ഇവര്‍ തങ്ങള്‍ പറ്റിക്കപ്പെടുന്ന വിവരം വിളിച്ചു പറഞ്ഞിരിക്കുന്നത്. കൈയ്യിലെ സമ്പാദ്യവും കടം വാങ്ങിയതുമെല്ലാം കൊടുത്ത് ഫ്ലാറ്റ് വാങ്ങാനായി എഗ്രിമെന്റ് ഒപ്പുവെച്ചെങ്കിലും പത്ത് വര്‍ഷം പിന്നിട്ടിട്ടും സെയില്‍ ലെറ്റര്‍ കൊടുത്തിട്ടില്ല. കൂടുതല്‍ പണമാണ് ഇവര്‍ ഇപ്പോള്‍ ആഴശ്യപ്പെടുന്നത്. ഇതിനൊക്കെ പിന്നിലുള്ളതാകട്ടെ ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കറും.
വിജയ് ശങ്കര്‍ എന്ന ആള്‍ മിക്ക സമയങ്ങളിലും ഫ്ലാറ്റില്‍ കയറി വന്നു നിരന്തരം ശല്യം ചെയ്യുകയും, ആ കുടുംബത്തിന്റെ സമാധാനം ഇല്ലാതാക്കുന്ന അന്തരീക്ഷം ഉണ്ടാക്കുന്നു എന്നാണ് പരാതി. ഇതറിഞ്ഞിട്ടും നിയമ വ്യവസ്ഥ ചിത്രയുടെ ഭര്‍ത്താവിനെ സംരക്ഷിക്കുകയാണെന്നാണ് പ്രമോദ് പറയുന്നത്.
2013ല്‍ ബില്‍ഡറായ അനില്‍കുമാറുമാറും ഒപ്പമുള്ള ജോസ് തോമസ് മുള്ളങ്കാട്ടില്‍, റോബിന്‍സണ്‍ പണിക്കര്‍ എന്നിവരാണ് ഫ്ലാറ്റിന്റെ ഡവലപ്പര്‍മാര്‍. ഇവരുമായുള്ള എഗ്രിമെന്റ് പ്രകാരം 2013 ഡിസംബറില്‍ ഫ്ലാറ്റ് പണി പൂര്‍ത്തിയാക്കി എഴുതിതരാമെന്നാണ്. ഇന്ന് വരെ ഫ്ലാറ്റിന്റെ പണി പൂര്‍ത്തായാക്കുകയും തങ്ങളുടെ പേരില്‍ എഴുതി തരുകയോ ചെയ്തിട്ടില്ല. കൂടുതല്‍ പണം ഇപ്പോള്‍ ആവശ്യപ്പെടുകയാണ്.
ഇതിനിടെയാണ് വിജയ് ശങ്കര്‍ കടന്നു വരുന്നത്. വിജയ് ശങ്കറുമായി തനിക്ക് ഇടപാടുകള്‍ ഒന്നുമില്ല പക്ഷേ ഇയാള്‍ വീട്ടില്‍ എത്തി സ്ഥിരമായി ഭീഷണിപ്പെടുത്തുക ഡോറില്‍ ഇടിക്കുക ഒക്കെ ചെയ്തു. തന്റെ കൈയ്യില്‍ നിന്നും കൂടുതല്‍ പണം ബില്‍ഡര്‍മാര്‍ക്ക് വാങ്ങി കൊടുക്കാനായിരുന്നു ശ്രമം. ഒരു ബ്രോക്കര്‍ അല്ലെങ്കില്‍ ഗുണ്ട പണിയാണ് വിജയ് ശങ്കര്‍ ചെയ്തത്. ഇയാള്‍ക്ക് എതിരെ വട്ടിയൂര്‍ കാവ് പോലീസ് സ്റ്റേഷനില്‍ നാല് കേസുകള്‍ കൊടുത്തു. ഇതുവര ഒരു നടപടിയും ഉണ്ടായില്ല. എന്നാല്‍ താന്‍ ഭീഷണിപ്പെടുത്തിയെന്ന ചിത്രയുടെ മെയില്‍ ഐഡിയില്‍ നിന്നും പരാതിയുടെ പകര്‍പ്പ് തനിക്ക് ലഭിച്ചു എന്നും പ്രമോദ് പറയുന്നു.
താന്‍ ഭര്‍ത്താവിനെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ചിത്ര ഒരു പരാതി മെയില്‍ ആയി ഹോം സെക്രട്ടറിക്ക് അയച്ചു. ചിത്രയുടെ അറിവോടെ ആയിരിക്കില്ല ഇത്. ഇതേ തുടര്‍ന്ന് ഹൈക്കോടതിയില്‍ പോയി പ്രൊട്ടക്ഷന്‍ ഒര്‍ഡര്‍ വാങ്ങിയിരുന്നു. തിരികെ എത്തുമ്പോള്‍ കാണുന്നത് വിജയ് ശങ്കറും മറ്റുള്ളവരും തങ്ങളുടെ മാതാപിതാക്കള്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറി അതിക്രമം കാട്ടുന്നതാണ്. ഇക്കാര്യം പോലീസിനെ അറിയിച്ചപ്പോള്‍ പോലീസ് എത്തി താനുള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് കേസെടുത്തു. ബില്‍ഡേഴ്സിന്റെയും വിജയശങ്കറിന്റെയും ഭീഷണിയെ തുടര്‍ന്ന് മറ്റൊരു ഫ്ലാറ്റിലെ ആള്‍ ഫ്ലാറ്റില്‍ നിന്നും ചാടി ജീവനൊടുക്കുകയും ചെയ്തുവെന്ന് പ്രമോദ് വ്യക്തമാക്കുന്നു. 2021 ജനുവരി 25നാണ് ഇദ്ദേഹം ജീവനൊടുക്കിയതെന്നും പ്രമോദ് പറയുന്നു.
വട്ടിയൂർക്കാവിലെ ഫ്ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നത് കുപ്രചാരണമെന്ന് ഗായിക ചിത്രയുടെ ഭർത്താവ് വിജയ് ശങ്കർ. തനിക്കെതിരെ ആക്ഷേപം ഉയർത്തുന്ന പ്രമോദ് എന്നയാൾക്കെതിരെ പൊലീസ് റജിസ്റ്റർ ചെയ്ത വീടുകയറി ആക്രമണക്കേസ് ഒത്തുത്തീർക്കുന്നതിനുള്ള സമ്മർദതന്ത്രമാണ് നടക്കുന്നത്. തന്റെയും ചിത്രയുടെയും പേര് അനാവശ്യമായി വലിച്ചിഴച്ചതിന് പ്രമോദിനും വിഡിയോ പ്രചരിപ്പിച്ച യൂട്യൂബർക്കും എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതിക്കാരിയായ സ്ത്രീയെ വീടു കയറി ആക്രമിച്ച കേസിലെ പ്രതിയായ പ്രമോദിനെതിരെ വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോം നഴ്സിനെ ശാരീരികമായി അക്രമിക്കുകയും വസ്ത്രം വലിച്ചു കീറുകയും ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്ത കേസിലാണു പ്രമോദിനെ പ്രതി ചേർത്തിരിക്കുന്നത്. പട്ടികജാതിക്കാരിയായ യുവതിയെ ശാരീരിക കയ്യേറ്റം നടത്തിയതിന് പൊലീസ് അറസ്റ്റു ചെയ്യുമെന്ന സാഹചര്യത്തിലാണ് പ്രമോദ് എന്നയാളും സ്ഥലത്തുള്ള ഒരു ഗുണ്ടയും ചേർന്ന് ആക്ഷേപങ്ങളുമായി വന്നിരിക്കുന്നതെന്നു വിജയ് ശങ്കർ പറഞ്ഞു.
പൊലീസ് തിരയുന്ന ഇയാൾ ഇപ്പോൾ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്. ഒളിവിലിരിക്കെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിഡിയോയുമായി രംഗത്തെത്തിയത്. ഫ്ലാറ്റുമായി ബന്ധപ്പെട്ട് സാമ്പത്തികമായതോ അല്ലാത്തതോ ആയ കാര്യങ്ങളിൽ ഒരു ഇടപാടും തനിക്ക് ഇല്ലെന്നും വിജയ് ശങ്കർ പറഞ്ഞു.
2008 ൽ നിർമാണം ആരംഭിച്ച ഫ്ലാറ്റ് നിർമാണം 2010ൽ കെട്ടിട നിർമാതാവു മുങ്ങിയതിനെ തുടർന്നു പണിമുടങ്ങി കിടക്കുകയായിരുന്നു. ഇത് വാസയോഗ്യമാക്കാനാകും വിധം പണികൾ പൂർത്തിയാക്കാൻ മുൻകൈ എടുത്തത് വിജയ് ശങ്കറായിരുന്നു. ഭൂമി ഉടമയ്ക്കു ഫ്ലാറ്റ് നിർമാതാവു പണം നൽകാത്തതിനാലാണ് റജിസ്ട്രേഷൻ നടക്കാത്തത് എന്നറിഞ്ഞ് പണം കയ്യിൽ നിന്നു മുടക്കി ഇദ്ദേഹം പണി പൂർത്തിയാക്കുകയായിരുന്നു. അതേസമയം ഫ്ലാറ്റ് വാങ്ങിയവരെ വിജയ് ശങ്കർ ഭീഷണിപ്പെടുത്തുന്നെന്നും ബിൽഡർക്കു കൂടുതൽ പണം വാങ്ങി നൽകാൻ നിർബന്ധിക്കുന്നു എന്നുമാണ് ആക്ഷേപം.
‘‘ഈ വിഷയത്തിൽ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിക്ക് ഒരു ഫ്ലാറ്റുടുമ കൂടിയായ പ്രമോദ് നൽകിയ പരാതിയിൽ അടുത്തിടെ വിധി വന്നിരുന്നു. ഇത് എതിരായതോടെയാണ് വിഡിയോയുമായി രംഗത്തു വന്നിരിക്കുന്നത്. ഫ്ലാറ്റിന്റെ മുഴുവൻ പണവും നൽകാൻ തയാറാകാതെയാണ് ആക്ഷേപം ഉയർത്തുന്നത്. പ്രമോദ് എന്നയാൾ അഞ്ചു ലക്ഷം രൂപ ഫ്ലാറ്റ് നിർമാതാവിനു നൽകാനിരിക്കെയാണ് മറ്റൊരു ഫ്ലാറ്റിൽ അതിക്രമിച്ചു കയറുന്നത്. അതിൽ താമസിച്ചിരുന്ന ഹോം നഴ്സായ യുവതിയെ മർദ്ദിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തിരുന്നു. ഇതിനെതിരെ യുവതി നൽകിയ പരാതിയെ തുടർന്നാണ് വട്ടിയൂർക്കാവ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
ഫ്ലാറ്റിന്റെ പണം പൂർണമായും നൽകിക്കഴിഞ്ഞാൽ വെള്ളത്തിന്റെ കണക്‌ഷൻ എടുക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കി നൽകുമെന്നാണ് നിർമാതാവ് അറിയിച്ചിട്ടുള്ളത്. ഇതിനിടെ ഫ്ലാറ്റുമായി ബന്ധപ്പെട്ട് സ്ഥലത്തെ ചില ഗുണ്ടകൾ തന്നെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. ഫ്ലാറ്റ് റജിസ്റ്റർ ചെയ്തു കിട്ടണമെന്നായിരുന്നു ആവശ്യം. ഇവിടെ വാങ്ങിയിട്ടുള്ള തന്റെ പേരിലുള്ള ഫ്ലാറ്റു പോലും ഇതുവരെ റജിസ്റ്റർ ചെയ്തു കിട്ടിയിട്ടില്ല എന്ന മറുപടി പറഞ്ഞിട്ടും ഭീഷണി തുടരുകയായിരുന്നു. കെട്ടിടസമുച്ചയത്തിൽ താൻ വാങ്ങിയ ഒരു കൊമേഴ്സ്യൽ സ്പേസ് മാത്രമാണ് റജിസ്റ്റർ ചെയ്തു കിട്ടിയിട്ടുള്ളത്. അതു തന്നെ പണം നൽകി കെട്ടിട നിർമാണം പൂർത്തിയാക്കാൻ മുൻകൈ എടുത്തതിനാൽ മാത്രമാണ് സാധിച്ചതെന്നും വിജയ് ശങ്കർ പറഞ്ഞു.