ബന്ധുവായ യുവതിയുമായി രഹസ്യ ബന്ധം; ഇര്‍ഫാന്‍ പഠാനെതിരെ ആരോപണം

ന്യൂഡല്‍ഹി : ബന്ധുവായ യുവതിയുമായി വിവാഹേതര ബന്ധം തുടരുകയാണ് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനെന്നു ആരോപണം. വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ അഹമ്മദാബാദ് സ്വദേശി സയ്യിദ് ഇബ്രാഹിമാണ് ഇര്‍ഫാനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

സയ്യിദ് ഇബ്രാഹിമിന്റെ മരുമകള്‍ ഇര്‍ഫാന്‍ പഠാന്റെ അടുത്ത ബന്ധുവാണ്. യുവതിയും, ഇര്‍ഫാന്‍ പഠാനും തമ്മിലുള്ള ബന്ധം വളരെക്കാലമായി മുന്നോട്ട് പോകുകയാണെന്നും , വിവാഹത്തിനുശേഷവും ഇത് തുടരുകയാണെന്നുമാണ് സയ്യിദിന്റെ ആരോപണം.

സയ്യിദ് ഇബ്രാഹിമും ഭാര്യയും ചേര്‍ന്ന് ഇര്‍ഫാനെതിരെ ആരോപണമുന്നയിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു പ്രമുഖ ഉദ്യോഗസ്ഥരുടെ മേല്‍ ഇര്‍ഫാന്‍ പഠാന്‍ ചെലുത്തുന്ന രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം പോലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം ആരോപിച്ചു.

തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അവര്‍ വീഡിയോയിൽ പറയുന്നു. ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇവര്‍ക്കെതിരെ ആത്മഹത്യ ഭീഷണി മുഴക്കിയതിന്റെ പേരില്‍ പോലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News