സംസ്ഥാനങ്ങള്‍ക്കും കമ്പനികള്‍ക്കും കോവിഡ് വാക്‌സിനുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യാം
ന്യൂഡല്‍ഹി:സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും വിദേശരാജ്യങ്ങളില്‍ നിന്ന് അംഗീകൃത കോവിഡ് വാക്‌സിനുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കി. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും വിതരണം ചെയ്യുന്നതിനായി വാക്‌സിന്‍ ഇറക്കുമതി ചെയ്യാമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.
രാജ്യം അംഗീകാരം കൊടുത്ത വാക്‌സിനാണെങ്കില്‍ ഇറക്കുമതി ലൈസന്‍സ് ലഭിച്ചാല്‍ ഏത് സ്വകാര്യ കമ്പനികള്‍ക്കും ഈ വാക്‌സിനുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യാമെന്ന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുത്.
വാക്‌സിന് ഇന്ത്യയില്‍ ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ലെങ്കില്‍ ഇറക്കുമതി ചെയ്യുന്നവരോ വാക്‌സിന്‍ നിര്‍മാതാവിന്റെ അംഗീകൃത പ്രതിനിധിയോ അനുമതി ലൈസന്‍സിന് അപേക്ഷിക്കേണ്ടതുണ്ട്. റഷ്യന്‍ നിര്‍മിത സ്പുടിനിക് വി വാക്‌സിനായിരിക്കും രാജ്യത്തെ സ്വകാര്യ വിപണിയില്‍ ലഭ്യമാകുന്ന ആദ്യ ഇറക്കുമതി വാക്‌സിന്‍
പ്രായമായവരിൽ കൊറോണ വൈറസിനെതിരേ ഫൈസർ വാക്സിൻ 95 ശതമാനത്തിലധികം സംരക്ഷണം നൽകുന്നുവെന്ന് പഠനം. രോഗലക്ഷണമുള്ളതും ലക്ഷണവുമില്ലാത്ത കോവിഡ് അണുബാധ തടയുന്നതിന് രണ്ട് ഡോസ് ഫൈസർ വാക്സിൻ എല്ലാ പ്രായക്കാർക്കും ഫലപ്രദമാണെന്നും ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
കോവിഡ് മരണനിരക്ക് ഗണ്യമായി കുറയ്ക്കുന്നതിനും രോഗികളുടെ ആശുപത്രി പ്രവേശനം ഒഴിവാക്കാനും ഫൈസർ വാക്സിന്റെ രണ്ട് ഡോസുകൾ ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. പൗരന്മാർക്ക് ഫൈസർ വാക്സിൻ വ്യാപകമായി നൽകിയ ഇസ്രായേലിലെ ജനങ്ങളിൽ നടത്തിയ നിരീക്ഷണങ്ങളിൽ നിന്നാണ് ശാസ്ത്രജ്ഞർ ഈ വിലയിരുത്തലിലെത്തിയത്.
ഫൈസർ വാക്സിൻ അടിയന്തര ഉപയോഗത്തിന് അംഗീകാരം ലഭിച്ച ശേഷം, ഇസ്രായേൽ ആരോഗ്യ മന്ത്രാലയം 16 വയസ് മുതലുള്ള 65 ലക്ഷം പൗരന്മാർക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചിരുന്നു. തുടർന്ന് കോവിഡിനെതിരായ രണ്ട് ഡോസ് വാക്സിന്റെ ഫലപ്രാപ്തി ശാസ്ത്രജ്ഞന്മാർ വിലയിരുത്തി.
രാജ്യവ്യാപക വാക്സിനേഷന്റെ ആദ്യ നാല് മാസങ്ങളിലെ നിരീക്ഷണ വിവരങ്ങൾ ഗവേഷകർ ശേഖരിച്ചു. രോഗലക്ഷണമില്ലാത്ത അണുബാധ, രോഗലക്ഷണമുള്ള അണുബാധ, ആശുപത്രി പ്രവേശനം, ഗുരുതര രോഗം, മരണം എന്നിവ അടിസ്ഥാനമാക്കിയാണ് ഫൈസറിന്റെ ഫലപ്രാപ്തി കണക്കാക്കിയത്.