ഡല്‍ഹിയില്‍ പോളിംഗ് ബൂത്തിന് മുന്നില്‍ സംഘര്‍ഷം; എ.എ.പി പ്രവര്‍ത്തകനെ അല്‍ക്ക ലാംബ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയില്‍ സംഘര്‍ഷം. ചാന്ദ്നി ചൗക്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ എഎപി എംഎല്‍എയുമായ അല്‍ക്ക ലാംബയാണ് എഎപി പ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. അല്‍ക്ക ലാംബയുടെ മകനെക്കുറിച്ചുള്ള സംസാരത്തില്‍ പ്രകോപിതയായാണ് എഎപി പ്രവര്‍ത്തനെ കൈയ്യേറ്റം ചെയ്യാനൊരുങ്ങിയതെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു.

എന്നാല്‍, പോളിംഗ്ബൂത്തില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി എഎപി പ്രവര്‍ത്തകനെ മാറ്റി. അല്‍ക്കയുടെ ഈ പ്രവര്‍ത്തിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കമെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. എഎപി എംഎല്‍എയായിരുന്ന അല്‍ക്ക ലാംബ അരവിന്ദ് കേജ്‌രിവാളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ ചാന്ദ്നി ചൗക്ക് മണ്ഡലത്തില്‍ നിന്നു തന്നെയാണ് അവര്‍ ജനവിധി തേടുന്നത്. എഎപിയുടെ പ്രഹ്ലാദ് സിംഗ് സാഹ്നിയാണ് എഎപിയുടെ സ്ഥാനാര്‍ഥി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News