24.2 C
Kottayam
Saturday, June 6, 2026

വാലന്റൈൻസ് ദിനത്തിൽ ഡേറ്റിങ്ങിന് പോയ ആലിയക്ക് കിട്ടിയ പണി; നടി തുറന്നു പറഞ്ഞപ്പോൾ

Must read

മുംബൈ:ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. സിനിമാ കുടുംബത്തിൽ നിന്നാണ് ആലിയ വരുന്നത്. പ്രശസ്ത നിർമ്മാതാവ് മഹേഷ് ഭട്ടിന്റെ മകളാണ് താരം. ഇപ്പോൾ ബോളിവുഡിലെ ഏറ്റവും വലിയ താരകുടുംബത്തിലെ മരുമകൾ കൂടിയാണ് ആലിയ. കഴിഞ്ഞ ഏപ്രില്‍ 14 ന് ആയിരുന്ന നടൻ രൺബീർ കപൂറും ആലിയയും തമ്മിലുള്ള വിവാഹം. താരപ്രൗഢിയോടെ വളരെ ആഘോഷമായിട്ടായിരുന്നു വിവാഹം. ഒരാഴ്ച മുൻപ് ഇവർക്ക് കുഞ്ഞ് ജനിച്ചിരുന്നു.

അഞ്ച് വര്‍ഷത്തെ പ്രണയത്തിനുശേഷം 2022 ഏപ്രില്‍ മാസത്തിലാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തങ്ങള്‍ക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്ന കാര്യം ഇരുവരും ആരാധകരെ അറിയിക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞ് മൂന്നാം മാസത്തിലാണ് താരങ്ങൾ സന്തോഷവാർത്ത പങ്കുവെച്ച്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആലിയയാണ് ഈ വിവരം ആദ്യമായി പങ്കുവെച്ചത്. കൂടാതെ രൺബീറിനൊപ്പം സോണോഗ്രാഫി ടെസ്റ്റിന് വിധേയയായതിന്റെ ചിത്രങ്ങളും ആലിയ പങ്കുവെച്ചിരുന്നു.

ഇക്കഴിഞ്ഞ നവംബർ ആറിനാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്. മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലായിരുന്നു പ്രസവം. രൺബീറിന്റെ അമ്മ നീതു കപൂറും ആലിയയുടെ അമ്മ സോണി രസ്ദാനും മറ്റ് ബന്ധുക്കളും ആശുപത്രിയിലേക്ക് എത്തിയിരുന്നു. തങ്ങൾ സന്തോഷത്തിലാണ് എന്നാണ് ആശുപത്രിയിൽ നിന്ന് മടങ്ങിയ നീതു കപൂർ മാധ്യമങ്ങളോട് പ്രതികരിച്ചത്. കുഞ്ഞിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും താരങ്ങൾ പങ്കുവച്ചിട്ടില്ല.

- Advertisement -

അതേസമയം, വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയും മുമ്പ് ഗർഭിണിയാണെന്ന വിവരം പങ്കുവെച്ചതിന് പിന്നാലെ ദമ്പതികൾക്ക് എതിരെ വലിയ രീതിയിൽ ട്രോളും വിമർശനങ്ങളും വന്നിരുന്നു. വിവാഹത്തിന് മുൻപേ ആലിയ ​ഗർഭിണി ആയിരുന്നോ എന്നതായിരുന്നു പലരുടെയും ചോദ്യം. എന്നാൽ ഇതിനെ ഒന്നും വകവയ്ക്കാതെ ഇരുവരും പൊതുവേദികളിൽ സജീവമായിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച ബ്രഹ്മാസ്ത്രയുടെ പ്രൊമോഷൻ ചടങ്ങിനൊക്കെ നിറവയറുമായാണ് ആലിയ എത്തിയത്.

- Advertisement -

അഞ്ച് വർഷക്കാലം പ്രണയിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ പ്രണയം ആദ്യം തന്നെ വെളിപ്പെടുത്തിയ താരങ്ങൾ ബോളിവുഡിലെ ക്യൂട്ട് കപ്പിൾസായി നേരത്തെ തന്നെ പേരെടുത്തിരുന്നു. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെ വൈറലായി മാറിയിരുന്നു.

രൺബീർ ആയി പ്രണയത്തിലാകുന്നതിന് മുൻപ് തനിക്ക് ചില പ്രണയങ്ങൾ ഉണ്ടായിട്ടുള്ളത് ആലിയ തുറന്നു പറഞ്ഞിട്ടുണ്ട്. ചില രസകരമായ സംഭവങ്ങൾ ഉൾപ്പെടെ നടി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ കരൺ ജോഹർ അവതാരകനായ കോഫീ വിത്ത് കരണിൽ ഒരു വാലന്റൈൻസ് ദിനത്തിൽ ഉണ്ടായ സംഭവം ആലിയ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, അത് വീണ്ടും ശ്രദ്ധനേടുകയാണ്.

തന്റെ പാളിപ്പോയ വാലന്റൈൻസ് ഡേ ഡേറ്റിങ്ങിനെ കുറിച്ചാണ് ആലിയ സംസാരിച്ചത്. കോഫീ വിത്ത് കരൺ സീസൺ നാലിൽ പരിനീതി ചോപ്രയ്ക്ക് ഒപ്പം എത്തിയപ്പോൾ ആയിരുന്നു നടി ഇക്കാര്യം പറഞ്ഞത്.
ചെറുപ്രായത്തിൽ ഒരു വാലന്റൈൻസ് ഡേ ദിനത്തിൽ കാമുകൻ തന്നെ നല്ല രീതിയിൽ നോക്കിയില്ലെന്നാണ് ആലിയ പറഞ്ഞത്.

- Advertisement -

വാലന്റൈൻസ് ദിനവും ന്യൂ ഇയർ ആഘോഷമൊക്കെ തനിക്ക് ഓവർ റേറ്റഡ് ആയി തോന്നുന്നു എന്നും ആലിയ പറഞ്ഞു, ‘ഒരിക്കൽ എന്റെ കാമുകൻ എന്നെ വാലന്റൈൻസ് ദിനത്തിൽ പുറത്തേക്ക് കൊണ്ടുപോയി, അവൻ എന്നോട് ഒന്ന് മിണ്ടുക പോലും ചെയ്തില്ല. അതുകൊണ്ട് തന്നെ ഇത് ഓവർ റേറ്റഡ് ആണെന്ന് ഞാൻ കരുതുന്നു,’ ആലിയ പറഞ്ഞു.

‘ഞങ്ങൾ ഒന്നും ചെയ്തില്ല, ചെറുപ്പമായിരുന്നു,’ ആലിയ കൂട്ടിച്ചേർത്തു. ഇതുകേട്ട പരിനീതി മിണ്ടാതിരുന്നില്ല. ‘നീ ഒന്നും ചെയ്യാത്തത് കൊണ്ടാണ് അവൻ നിന്നോട് മിണ്ടാതിരുന്നതെന്ന് തോന്നുന്നു’ എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week