24.7 C
Kottayam
Wednesday, May 22, 2024

Gold Rate Today: സ്വർണവില ഉയർന്നു ; ഒരാഴ്ചകൊണ്ട് 1400 രൂപയുടെ വർദ്ധന

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടന്ന് സ്വര്ണവിലയാണ് ഇന്ന്  ഉയർന്നത്. വെള്ളി, ശനി ദിവസങ്ങളിൽ സ്വർണവില ഉയർന്നിരുന്നു. ഒരാഴ്ചകൊണ്ട് 1400 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചിരിക്കുന്നത്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today’s Gold Rate) 38840 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 35 രൂപ ഉയർന്നു. വിപണിയിൽ ഇന്നത്തെ വില 4855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 30  രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4030 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുതിച്ചുയർന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപയാണ് ഉയർന്നത്. ഇതോടെ വിപണി വില 68 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്. 

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ 

 ഒക്ടോബർ 29     – ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.            വിപണി വില – 37400 രൂപ
ഒക്ടോബർ 30     – സ്വർണവില മാറ്റമില്ലാതെ തുടർന്നു.                          വിപണി വില – 37400 രൂപ
ഒക്ടോബർ 31     –  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.          വിപണി വില – 37280 രൂപ
നവംബർ     01      –  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില – 37280 രൂപ
നവംബർ     02     –  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു             വിപണി വില – 37480  രൂപ
നവംബർ     03     –  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു           വിപണി വില – 37360  രൂപ
നവംബർ     04     –  ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു           വിപണി വില – 36880  രൂപ
നവംബർ     05     –  ഒരു പവൻ സ്വർണത്തിന് 720 രൂപ ഉയർന്നു             വിപണി വില – 37600  രൂപ
നവംബർ     06     –  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                        വിപണി വില – 37600   രൂപ
നവംബർ     07     –  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില – 37520  രൂപ
നവംബർ     08     –  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു           വിപണി വില – 37440  രൂപ
നവംബർ     09     –  ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു            വിപണി വില – 37880 രൂപ
നവംബർ     10     – സ്വർണവില മാറ്റമില്ലാതെ തുടർന്നു.                         വിപണി വില – 37880 രൂപ
നവംബർ     11     – ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു            വിപണി വില – 38240 രൂപ
നവംബർ     12     – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു            വിപണി വില – 38560 രൂപ
നവംബർ     13     – ഒസ്വർണവില മാറ്റമില്ലാതെ തുടർന്നു                       വിപണി വില – 38560 രൂപ
നവംബർ     14     – ഒസ്വർണവില മാറ്റമില്ലാതെ തുടർന്നു                       വിപണി വില – 38560 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week