വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഒരു കോടി 30 ലക്ഷത്തിന്റെ തട്ടിപ്പ്; ആലപ്പുഴ സ്വദേശിനി പിടിയില്‍

ആലപ്പുഴ: വിസാതട്ടിപ്പ് കേസില്‍ പ്രതിയായ ആലപ്പുഴ സ്വദേശിനിയെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്യ്തു. കട്ടപ്പന സ്വദ്ദേശി നല്‍കിയ പരാതിയിലാണ് ആലപ്പുഴ ചേര്‍ത്തല സ്വദേശിനിയായ വിദ്യ പയസിനെ പോലീസ് അറസ്റ്റ് ചെയ്യ്തത്. ഒരു കോടി 30 ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തു എന്നാണ് പരാതി.

2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇസ്രായേലിലേക്കുള്ള വീസ തയാറാക്കി നല്‍കാം എന്ന് വിശ്വസിപ്പിച്ചാണ് വിദ്യയുള്‍പ്പെടുന്ന സംഘം പണം തട്ടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 27 പേരില്‍ നിന്നും ഒരു കോടി 30 ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തു.

കട്ടപ്പന സ്വദേശിനിയായ പൂതക്കുഴിയില്‍ ഫിലോമിന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പ്രതിയായ വിദ്യാ വിദേശത്തേക്ക് കടക്കുകയായിരുന്നു. എയര്‍പോട്ടുകള്‍ കേന്ദ്രീകരിച്ച് പോലീസ് ലുക്ക്ഔട്ട് നോട്ടീസും നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം അബുദാബിയില്‍ നിന്ന് ബംഗളൂരു എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് പ്രതി പിടിയിലാകുന്നത്. കൈപ്പറ്റിയ തുക വിദ്യയുടെ സഹോദരി സോണിയുടെ ബന്ധുവായ തോമസിന്റെ അക്കൗണ്ടിലേക്കാണ് നിഷേപിച്ചത്. കേസില്‍ ഇവര്‍ രണ്ടും മൂന്നും പ്രതികളാണ്.

കൂട്ടു പ്രതികളായ കണ്ണൂര്‍ സ്വദ്ദേശി അംനാസ് തലശേരി സ്വദേശികളായ മുഹമ്മദ്ദ് ഒനാസീസ്, അഫ്സീര്‍ എന്നിവര്‍ക്കായും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കട്ടപ്പന കോടതിയിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കട്ടപ്പന ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കട്ടപ്പന സി.ഐ ഉള്‍പ്പെടുന്ന സംഘമാണ് പ്രതിയെ ബംഗളൂരുവിലെത്തി അറസ്റ്റ് ചെയ്യ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News