EntertainmentKeralaNews

തരികിട അഭ്യാസം എന്റെയടുത്ത് കാണിക്കരുത്,കളിക്കാൻ എനിക്കറിയാം! ഇത് സിനിമ ഡയലോഗ് അല്ല ,പൊട്ടിത്തെറിച്ച് മോഹൻലാൽ

കൊച്ചി:ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം പതിപ്പ് വിജയകരമായി മുന്നേറുകയാണ്. പ്രേക്ഷകര്‍ക്ക് പരിചയമുള്ളവരും അല്ലാത്തവരുമായ മത്സരാര്‍ഥികളാണ് ഈ സീസണില് പങ്കെടുക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യ രണ്ട് ആഴ്ചകള്‍ക്ക് ശേഷമാണ് ഓരോരുത്തരുടെയും തനിനിറം പുറത്ത് വരുന്നത്. രസകരമായ ടാസ്‌കുകളും സംഭവബഹുലമായ നിമിഷങ്ങളും ഇതിനകം കണ്ട് കഴിഞ്ഞു.

സംഭവ ബഹുലമായ ഒരാഴ്ചയായിരുന്നു ബിബി വീട്ടിൽ കഴിഞ്ഞുപോയത്. കഴിഞ്ഞ ആഴ്ചയിൽ വീട്ടിൽ നടന്ന അരുതായ്മകളേയും മറ്റും ചോദ്യം ചെയ്യാൻ അവതാരകൻ മോഹൻലാൽ എത്തിയിരുന്നു. ആദ്യം പരിഹരിച്ചത് സായിയും സജ്നയും തമ്മിലുള്ള പ്രശ്നമായിരുന്നു. കാര്യങ്ങൾ പറഞ്ഞു തീര്‍ത്ത് ആ പ്രശ്നം പരിഹരിച്ചു.

ഓരോരുത്തരും തമ്മിലുള്ള പ്രശ്‍നങ്ങള്‍ മോഹൻലാല്‍ ചോദിച്ചറിഞ്ഞു. ചിലയാള്‍ക്കാരെ മോഹൻലാല്‍ താക്കീത് ചെയ്‍തു. ഒരിടവേള കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ മത്സാര്‍ഥികള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് കണ്ട് മോഹൻലാല്‍ ക്ഷുഭിതനാകുകയും ചെയ്‍തു. ഫിറോസ് ഖാനും കിടിലൻ ഫിറോസും തമ്മിലായിരുന്നു തര്‍ക്കം തുടങ്ങിവെച്ചത്. തരികിട അഭ്യാസം എന്റെയടുത്ത് കാണിക്കരുത് എന്നാണ് മോഹൻലാല്‍ പറഞ്ഞത്.

ഡിംപലിനെ ഫിറോസ് ഖാൻ കള്ളിയെന്ന് വിളിച്ചത് അനൂപ് കൃഷ്‍ണൻ ചോദ്യം ചെയ്‍തിരുന്നു. ഫിറോസ് ഖാൻ അനൂപ് കൃഷ്‍ണനെതിരെയും രൂക്ഷമായി തിരിഞ്ഞു. എന്നാല്‍ ഒരാളെ എങ്ങനെയാണ് കള്ളിയെന്ന് വിളിക്കുകയെന്ന് അനൂപ് കൃഷ്‍ണൻ ചോദിച്ചു. മോഹൻലാല്‍ തിരിച്ചെത്തിയപ്പോഴും ഫിറോസ് ഖാൻ അടങ്ങിയില്ല. കിടിൻ ഫിറോസ് മാസ്‍ക് ആണെന്ന് ഫിറോസ് ഖാൻ പറഞ്ഞു. തന്റെ മുന്നിലും മത്സാര്‍ഥികള്‍ തര്‍ക്കത്തിലായതില്‍ മോഹൻലാല്‍ ക്ഷുഭിതനായി.

സ്‍ക്രിപ്റ്റ് അനുസരിച്ച് തനിക്ക് സംസാരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഫിറോസ് ഖാൻ വീണ്ടും കിടിലൻ ഫിറോസിനെതിരെ തിരിഞ്ഞു. എന്തെങ്കിലും പ്രശ്‍നമുണ്ടെങ്കില്‍ പറഞ്ഞയ‍ക്കുമെന്നായിരുന്നു തുടര്‍ന്ന് മോഹൻലാല്‍ പറഞ്ഞത്. അവസാനമായിട്ട് പറയുകയാണ്, തരികിട അഭ്യാസം എന്റെയടുത്ത് കാണിക്കരുത്. ഞാൻ അതൊക്കെ കഴിഞ്ഞിട്ട് വന്ന ആളാ. അതുകൊണ്ടാ ഇവിടെ വന്ന് നില്‍ക്കുന്നത്. നല്ലതായിട്ട് കളിക്കാൻ എനിക്കറിയാം. ഞാൻ ഒരു ദാക്ഷിണ്യവും കാണിക്കാതെ നിങ്ങള്‍ക്ക്, നല്ല പണി തരും. കോംപ്രമൈസ് ആക്കിയിട്ട് വീണ്ടും തുടങ്ങുന്നു. ചുമ്മാ കാണാൻ വരുന്നതല്ല. അഭ്യാസം ഞാൻ നില്‍ക്കുമ്പോള്‍ കാണിക്കരുത്, ആണുങ്ങളായാലും പെണ്ണുങ്ങളായാലും. ഇങ്ങനെയൊരു ഗെയിം ആണ് എന്നറിഞ്ഞിട്ട് അല്ലേ വന്നത് എന്നും മോഹൻലാല്‍ ചോദിച്ചു.

സൗഹൃദങ്ങളിൽ ഇനി ചെളി കലര്‍ത്തരുതെന്ന് മോഹൻലാൽ സന്ദേശവും പറയുകയുണ്ടായി. എങ്കിലും ഫിറോസ് ഖാനും കിടിലം ഫിറോസുമായുള്ള പ്രശ്നവും അനൂപുമായുള്ള വിഷയവുമൊക്കെ വരും ദിവസങ്ങളിൽ കൂടുതൽ വിഷയമാകാനാണ് സാധ്യത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button