കണ്ണൂര്‍: സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ ആകാശ് തില്ലങ്കേരിയും പോലീസും ഒത്തുകളിച്ചതായി ആരോപണം. പോലീസ് ഒളിവിലെന്ന് പറഞ്ഞ ആകാശ് വെള്ളിയാഴ്ച വൈകുന്നേരം നാടകീയമായി കോടതിയില്‍ കീഴടങ്ങി. കേസില്‍ ആകാശ് തില്ലങ്കേരിക്കും കൂട്ടുപ്രതികളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവര്‍ക്കും മട്ടന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചു.
ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്. എന്നാല്‍ പ്രധാന പ്രതിയായ ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസ് ഒത്തുകളിച്ചതായാണ് നിലവില്‍ ആരോപണമുയര്‍ന്നിരിക്കുന്നത്. അറസ്റ്റിലായ മറ്റ് രണ്ട് പേരെ കോടതിയിലെത്തിച്ചപ്പോഴായിരുന്നു നാടകീയമായി ആകാശ് തില്ലങ്കേരിയും കോടതിയില്‍ കീഴടങ്ങിയത്.
മറ്റ് രണ്ട് പ്രതികളെയും മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആകാശ് ഒളിവിലാണെന്നായിരുന്നു പോലീസിന്റെ വാദം. ഇരുവരെയും അറസ്റ്റിന് വിട്ടുകൊടുത്താതായും പിന്നീട് ആകാശിന് കീഴടങ്ങാനുള്ള അവസരം പോലീസ് ഒരുക്കിയതായും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.