മുംബൈ:ഭാരതി എയര്‍ടെലിന്റെ 5ജി നെറ്റ്വര്‍ക്ക് ഉപഭോക്താക്കളുടെ എണ്ണം ഒരു കോടി കവിഞ്ഞു. ഇപ്പോൾ എല്ലാ സംസ്ഥാനങ്ങളിലും എയര്‍ടെല്‍ 5ജി പ്ലസ് ലഭ്യമാണ്. 2024 മാര്‍ച്ച് അവസാനത്തോടെ എല്ലാ നഗരങ്ങളിലും പ്രധാന ഗ്രാമീണ മേഖലകളിലും 5ജി സേവനങ്ങള്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.
വാണിജ്യാടിസ്ഥാനത്തില്‍ 5ജി സേവനങ്ങള്‍ അവതരിപ്പിച്ച് ഒരു മാസത്തിനകം 10 ലക്ഷം ഉപഭോക്താക്കളെ ലഭിച്ച ആദ്യത്തെ ടെലികോം ഓപ്പറേറ്ററാണ് തങ്ങളെന്നും കമ്പനി അവകാശപ്പെടുന്നു.
ഇന്ത്യയിലെ എല്ലാ 5ജി സ്മാര്‍ട്‌ഫോണുകളും എയര്‍ടെല്‍ നെറ്റ്വര്‍ക്കില്‍ തടസ്സങ്ങളില്ലാതെ പ്രവര്‍ത്തിക്കും, മികച്ച ഡേറ്റാ വേഗ അനുഭവം നല്‍കും, ഇപ്പോള്‍ ലഭ്യമായതിനേക്കാള്‍ 20 മുതല്‍ 30 മടങ്ങ് വരെ ഉയര്‍ന്ന വേഗതയും മികച്ച ശബ്ദ അനുഭവവും സൂപ്പര്‍ ഫാസ്റ്റ് കോള്‍ കണക്ഷനും 5ജി നെറ്റ് വര്‍ക്കില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.
രാജ്യത്തുടനീളമുള്ള എയര്‍ടെല്‍ സ്റ്റോറുകളില്‍ ഉപഭോക്താക്കള്‍ക്കായി 5ജി എക്സീരിയന്‍സ് സോണുകള്‍ ഒരുക്കിയിട്ടുണ്ട്. എയര്‍ടെല്‍ 5ജി പ്ലസിന്റെ ഡേറ്റാ വേഗത ഉപഭോക്താക്കള്‍ക്ക് ഇതുവഴി നേരിട്ട് നുഭവിച്ചറിയാം.