KeralaNewsNews

കേന്ദ്രം വിറ്റ വിമാനത്താവളം അദാനി മറിച്ചുവില്‍ക്കുന്നു,തിരുവനന്തപുരത്തിന്റെ നിയന്ത്രണം വിദേശകമ്പനിയ്ക്ക്‌?

ഡല്‍ഹി: കേന്ദ്രം വിറ്റ തിരുവനന്തപുരം വിമാനത്താവളം വിദേശകമ്പനിയ്ക്ക് മറിച്ചുവില്‍ക്കാന്‍ അദാനി ഗ്രൂപ്പ് നീക്കം.വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയ്ക്ക് ഉപകരാര്‍ നല്‍കി നിയന്ത്രണം കൈമാറാനുള്ള ആലോചനകളാണ് പുരോഗമിയ്ക്കുന്നത്. ഇക്കാര്യത്തില്‍ വിദേശ കമ്പനികളുമായി ചര്‍ച്ച ആരംഭിച്ചു. നേരത്തെ അദാനി ഗ്രൂപ്പിന് കൈമാറിയ അഹമ്മദാബാദ്, മംഗ്‌ളൂരു, ലക്‌നൗ വിമാനത്താവളങ്ങളിലാവും ആദ്യ കരാര്‍. ഈ മൂന്ന് വിമാനകമ്പനികളുടേയും നടത്തിപ്പ് നവംബറിന് മുമ്പ് ഏറ്റെടുക്കണമെന്ന് അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപകരാറിന് ജര്‍മ്മനിയിലെ മ്യൂണിക് വിമാനത്താവള കമ്പനി സഹകരിച്ചേക്കുമെന്നാണ് വിവരം. മറ്റു ചില വിദേശകമ്പനികളുമായും അദാനി ചര്‍ച്ച തുടരുന്നുണ്ട്.

എന്നാല്‍ തിരുവനന്തപുരത്തെ വിഷയത്തില്‍ വിമാനത്താവളം കൈമാറുന്നതിനുള്ള തീരുമാനം എടുത്തിട്ടേയുള്ളു. ഹൈക്കോടതിയുടെ ഒരു തീരുമാനം വരേണ്ടതുണ്ട്. അതിന് ശേഷമാകും തിരുവനന്തപുരത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുകയുള്ളൂ. അതേ സമയം തിരുവനന്തപുരം വിമാനത്താവളം വികസനത്തിനായുളള സ്ഥലം ഏറ്റെടുപ്പ് അനിശ്ചിതത്വത്തിലാണ്. സ്ഥലം ഉടമകളുമായി ധാരണയിലെത്തി നടപടികള്‍ വീണ്ടും തുടങ്ങുന്നതിനിടയാണ് സ്വകാര്യവല്‍ക്കരണ നീക്കം.

അദാനി വിമാനത്താവളം ഏറ്റെടുത്താല്‍ ഭൂമി ഏറ്റെടുക്കലിന് സര്‍ക്കാര്‍ മുന്‍കയ്യെടുക്കില്ല. സ്വകാര്യവല്‍ക്കരണം നടപ്പായാല്‍ സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ട എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. നിയമനടപടികള്‍ നീണ്ടുപോകുന്നതും തുടര്‍വികസനം അവതാളത്തിലാക്കും. അതേസമയം സ്വകാര്യ കമ്പനിക്ക് സ്ഥലം വിട്ടുനല്‍കാനാവില്ലെന്ന് സ്ഥലം ഉടമകളുടെ നേതൃത്വത്തിലുളള ആക്ഷന്‍ കൗണ്‍സിലും വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker