36.9 C
Kottayam
Thursday, May 2, 2024

സാങ്കേതിക തകരാർ:തിരുവനന്തപുരത്ത് നിന്ന് മസ്‍കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

Must read

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മസ്‍കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. വിമാനത്തിലെ ചില സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. തിങ്കളാഴ്ച രാവിലെ 8.30ന് തിരുവനന്തപുരം അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 549 വിമാനം 9.17ഓടെയാണ് തിരിച്ചിറക്കിയത്.

വിമാനത്തിലെ കംപ്യൂട്ടര്‍ സംവിധാനത്തിലുള്ള സാങ്കേതിക തകരാര്‍ പൈലറ്റുമാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 105 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week