28.1 C
Kottayam
Sunday, June 7, 2026

ഇലോൺ മസ്‌കിനെ കാണാൻ സ്വപ്നം,രണ്ട് മാസത്തിലേറെയായി ഓഫീസുകൾ കയറിയിറങ്ങിയ യൂ ട്യൂബറെ കെട്ടിപ്പിടിച്ച് മസ്ക്

Must read

സാൻഫ്രാൻസിസ്കോ: രണ്ട് മാസത്തിലേറെയായി ട്വിറ്റർ, സ്‌പേസ് എക്‌സ് ഓഫീസുകൾക്ക് മുന്നിൽ ക്യാമ്പ് ചെയ്‌ത യൂട്യൂബർക്ക് ഒടുവിൽ ഇലോൺ മസ്‌കിന്റെ കടാക്ഷം. ട്വിറ്ററിന്റെ സിഇഒ ഇലോൺ മസ്‌കിനെ കാണാനുള്ള സ്വപ്നവുമായാണ് യൂട്യൂബർ ഫിദിയാസ് പനായി രണ്ട് മാസത്തിലേറെയായി ട്വിറ്റർ, സ്‌പേസ് എക്‌സ് ഓഫീസുകൾക്ക് മുന്നിൽ തമ്പടിച്ചത്. ഒടുവിൽ മസ്കിനെ കാണുകയും ആലിംഗനം ചെയ്യുക എന്ന സ്വപ്നവും നിറവേറ്റിയിരിക്കുകയാണ് ഇയാൾ. 

ശതകോടീശ്വരൻ ഇലോൺ മസ്‌കിനെ കെട്ടിപ്പിടിക്കുന്ന ഒരു ഫോട്ടോ ഫിദിയാസ് പനായി ട്വിറ്ററിൽ പങ്കിട്ടു.  എല്ലാവർക്കും ദേശീയ ആലിംഗന ദിനാശംസകൾ,” മിസ്റ്റർ ഫിദിയാസ് പോസ്റ്റിന്റെ അടിക്കുറിപ്പിൽ എഴുതി. ട്വിറ്ററിന്റെ സാൻഫ്രാൻസിസ്കോ ഓഫീസിലാണ് സംഭവം എന്നാണ് റിപ്പോർട്ട്.

ട്വിറ്ററിലെ  ഫിദിയാസിന്റെ പോസ്റ്റ് 25 ദശലക്ഷത്തിലധികം പേർ കണ്ടു. 128,000-ലധികം ലൈക്കുകളും ഇതിന് ലഭിച്ചു. ‘നിശ്ചയദാർഢ്യത്തിന്റെ നിർവചനം നിങ്ങളാണ്’ തുടങ്ങിയ കമന്റുകൾ ഈ ചിത്രത്തിന് ലഭിച്ചു. 

- Advertisement -

ഫിദിയാസ് രണ്ട് മാസത്തോളം ട്വിറ്റർ ആസ്ഥാനത്തിന് പുറത്ത് ക്യാമ്പ് ചെയ്യുകയും ഇതിന്റെ വിശേഷങ്ങൾ യുട്യൂബിൽ പങ്കിടുകയും ചെയ്തിരുന്നു. തന്റെ യാത്രയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ടായിരുന്നു. ട്വിറ്ററിന്റെ ലോഗോയിലുള്ള നീല പക്ഷിയുടെ വേഷം ധരിച്ച് ശ്രദ്ധ നേടിയിരുന്നു. ഇലോൺ എന്നെ അലിഗനം ചെയ്യൂ എന്നെഴുതിയ പ്ലക്കാർഡുമായി നിരവധി ദിവസങ്ങൾ ഓഫീസിന് പുറത്ത് കാത്തു നിന്നു. എന്നാൽ ട്വിറ്ററിന്റെ ഏറ്റെടുക്കൽ തുടങ്ങി നിരവധി ചൂടുപിടിച്ച വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഉണ്ടായതുകൊണ്ട് ഇതിലേക്ക് മസ്കിന്റെ ശ്രദ്ധ എത്തിയിരുന്നില്ല. 

- Advertisement -

എന്നാൽ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഫിദിയാസ് തയ്യാറായിരുന്നില്ല.  ഇലോൺ മസ്‌ക് ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് മത്സരം കാണാൻ എത്തിയപ്പോൾ കണിയാലി ഉണ്ടായിരുന്ന ചില കുട്ടികൾ ഫിദിയാസിനെ ആലിംഗനം ചെയ്യാൻ കഴിയുമോ എന്ന് മാസ്കിനോട് ചോദിച്ചിരുന്നു.  

‘ഞാൻ സംസാരിച്ച കുട്ടികൾക്ക് ഒരു അഭ്യർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്ന ഈ വ്യക്തിയെ കെട്ടിപ്പിടിക്കുക എന്നതാണ് അതെന്ന് ഇലോൺ മസ്‌ക് പറഞ്ഞിരുന്നു. സാധിക്കുന്നതാണെങ്കിൽ ഞാൻ അത് ചെയ്യുമെന്ന് മസ്‌ക് ഉറപ്പ് നൽകുകയും ചെയ്തു. ഇതോടെ മസ്കിനെ കാണാൻ ഫിദിയാസിന് അനുമതി ലഭിച്ചു. യു എസിന്റെ ദേശീയ ആലിംഗന ദിനമായ ജനുവരി 21 ന് മസ്കിന്റെ ആലിംഗനം ഫിദിയാസിന് ലഭിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week