24.1 C
Kottayam
Friday, June 5, 2026

ലോക്ക് ഡൗൺ കാലയളവിൽ യാത്ര മുടങ്ങിയവർക്ക് ഇളവുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്

Must read

ദുബായ്: കൊറോണയെ തുടര്‍ന്ന് വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്യുന്നതിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇളവുകള്‍ നല്‍കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. അടുത്ത വര്‍ഷം ഡിസംബര്‍ 31 വരെ ഇവര്‍ക്ക് യാത്ര ചെയ്യാമെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു. 2020 മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ യാത്ര മുടങ്ങിയവര്‍ക്കാണ് ഇത് ഉപയോഗപ്പെടുത്താന്‍ കഴിയുക.

2021 ഡിസംബര്‍ 31 വരെ ഈ ടിക്കറ്റുകളുടെ മൂല്യം അതേപടി കണക്കാക്കപ്പെടുമെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. ഈ കാലയളവിനുള്ളില്‍ ടിക്കറ്റ് ബുക്കിംഗ് വീണ്ടും നടത്തി യാത്ര ചെയ്തിരിക്കണം. ഇക്കാലയളവില്‍ യാത്രക്കാര്‍ക്ക് യാത്രാ തീയതി, വിമാന റൂട്ട്, ബുക്കിംഗ് കോഡ് എന്നിവ മാറ്റാന്‍ അവസരം ലഭിക്കും. എന്നാല്‍ ആദ്യം ബുക്ക് ചെയ്ത ടിക്കറ്റ് നിരക്കിലുള്ള ടിക്കറ്റെടുത്താല്‍ ബാക്കി തുകയോ പ്രത്യേക ക്ലാസോ അനുവദിക്കില്ല.

നേരത്തെ ബുക്ക് ചെയ്ത അതേ ക്ലാസ് യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് കൂടുതല്‍ ഉള്ള സാഹചര്യം വരികയാണെങ്കില്‍ ബാക്കി തുക യാത്രക്കാരില്‍ നിന്നും ഈടാക്കാനാണ് തീരുമാനം. മറ്റ് ക്ലാസുകളിലെ നിരക്ക് കൂടുതലാണെങ്കില്‍ ബാധകമായ നിരക്ക് വ്യത്യാസം ഈടാക്കും. പുതിയ റൂട്ടിലേക്കാണ് പോകാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിലവിലുള്ള ടിക്കറ്റ് നിരക്കിന് അനുസരിച്ച് പുതിയ ടിക്കറ്റ് നിരക്ക് ക്രമീകരിക്കാനാണ് തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week