ന്യൂഡൽഹി: പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് തകർപ്പൻ ഓഫറുമായി ബി എസ് എൻ എൽ. ഒക്ടോബർ 31 വരെ 25 ശതമാനം അധിക ഡേറ്റ ബി എസ് എൻ എൽ പ്രഖ്യാപിച്ചു.
ഡേറ്റാ ഉപയോഗത്തിനായി പ്രത്യേക താരിഫ് വൗച്ചറുകൾ തെരഞ്ഞെടുത്തവർക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് ബി എസ് എൻ എൽ അറിയിച്ചു. ബിസിനസ് രംഗത്ത് 20 വർഷം പൂർത്തിയാകുന്നതിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഉപഭോക്താക്കൾക്കായി പുതിയ ഓഫർ ബി എസ് എൻ എൽ പ്രഖ്യാപിച്ചിരിക്കുന്നത്.
എല്ലാ സർക്കിളുകളിലും ഓഫർ ലഭ്യമാകും. നിലവിൽ വിവിധ പ്ലാനുകൾ അനുസരിച്ച് ലഭിക്കുന്ന ഡേറ്റയുടെ 25 ശതമാനം അധികമാണ് ഉപഭോക്താക്കൾക്ക് ഈ മാസം ലഭിക്കുക. അതേസമയം വോയ്‌സ് കോൾ, എസ്എംഎസ് എന്നിവയ്ക്ക് മാത്രമായി റീച്ചാർജ് ചെയ്തവർക്ക് ഓഫർ ആനുകൂല്യം ലഭിക്കില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News