24.9 C
Kottayam
Monday, June 8, 2026

നെടുമ്പാശേരി വിമാനത്താവളത്തില്‍ അടിയന്തിരാവസ്ഥ, യാത്രക്കിടെ യന്ത്രത്തകരാർ; ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനം കൊച്ചിയിലിറക്കി

Must read

കൊച്ചി:യാത്രക്കിടെ യന്ത്രത്തകരാർ ഉണ്ടായതിനെ തുടർന്ന് വൈകിട്ട് ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനം കൊച്ചിയിൽ അടിയന്തരമായി ഇറക്കി.222 യാത്രക്കാരും 7 ജീവനക്കാരുമായി കൊച്ചിയിലേക്ക് വരികയായിരുന്ന വിമാനം കൊച്ചിയിൽ ഇറങ്ങുന്നതിന് തൊട്ട് മുൻപാണ് ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ സംബന്ധിച്ച സൂചന പൈലറ്റിന് ലഭിച്ചത്.

തുടർന്ന് വിമാനത്താവളത്തിൽ ഫുൾ എമർജൻസി പ്രഖ്യാപിച്ചു.അടിയന്തര സംവിധാനങ്ങൾ ഒരുക്കി 7.29 ന് വിമാന സുരക്ഷിതമായി ഇറങ്ങി.തുടർന്ന് വിമാനം കെട്ടി വലിച്ചാണ് ബേയിലേക്ക് കൊണ്ടുവന്നത്.

ആഭ്യന്തര പ്രശ്നവും ഇന്ധനക്ഷാമവും കാരണം പൊറുതിമുട്ടുന്ന ശ്രീലങ്കയിൽ നിന്നുള്ള വിമാനങ്ങൾ ഇന്ധനം നിറയ്ക്കാൻ ആശ്രയിക്കുന്നത് കേരളത്തിലെ തിരുവനന്തപുരം വിമാനത്താവളത്തെ. ശ്രീലങ്കയിൽ നിന്നും ഏറ്റവും അടുത്ത വിമാനത്താവളം എന്ന നിലയ്ക്കാണ് അദാനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം വിമാനത്താവളത്തെ ശ്രീലങ്കൻ വിമാനങ്ങൾ ആശ്രയിക്കുന്നത്. ഇതുവരെ 101 വിമാനങ്ങളാണ് ശ്രീലങ്കയിൽ നിന്നും തിരുവനന്തപുരത്തെത്തി ഇന്ധനം നിറച്ചത്.

- Advertisement -

ശ്രീലങ്കൻ എയർലൈൻസിന്റെ 65 വിമാനങ്ങൾക്കു പുറമേ ഫ്ലൈ ദുബായിയുടെ 11, എയർ അറേബ്യ 10, ഒമാൻ എയർ 9, ഗൾഫ് എയർ 6 എന്നീ വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുമാണ് ഇന്ധനം നിറയ്ക്കുന്നത്. ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും ശ്രീലങ്കയിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളാണിവ.

- Advertisement -

ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്കു പുറമേ, ഓസ്ട്രേലിയയിലെ മെൽബൺ, സിഡ്നി, ഫ്രാൻസിലെ ഫ്രാങ്ക്ഫട്ട്, പാരീസ് എന്നിവിടങ്ങളിലേക്കു സർവീസ് നടത്തുന്ന വിമാനങ്ങളും ഇന്ധനം നിറയ്ക്കാനായി ഇവിടെ എത്തുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽനിന്ന് ശ്രീലങ്കയിലെത്തിയ ശേഷമാണ് ഈ വിമാനങ്ങൾ തലസ്ഥാനത്ത് ഇന്ധനം നിറയ്ക്കാനെത്തിയത്. ഇതുവരെ 5,000 കിലോലീറ്റർ ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (എടിഎഫ്) ആണ് വിമാനങ്ങളിൽ നിറച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week