24.2 C
Kottayam
Saturday, June 6, 2026

‘നായയെ കുളിപ്പിച്ചില്ല’; പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്ത് എസ്പി, തിരിച്ചെടുത്ത് എഐജി

Must read

തിരുവനന്തപുരം :ടെലികമ്മ്യൂണിക്കേഷൻ എസ്പി സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥനെ എഐജി അന്നേ ദിവസം തന്നെ സർവീസിൽ തിരിച്ചെടുത്തു. തന്റെ വസതിയിൽ അതിക്രമിച്ചു കയറി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഗൺമാൻ ആകാശിനെ എസ്പി: നവനീത് ശർമ ഐപിഎസ് സസ്പെൻഡ് ചെയ്തത്. നടപടി തെറ്റാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് പൊലീസ് ആസ്ഥാനത്തെ എഐജി അനൂപ് കുരുവിള ജോൺ പൊലീസുകാരനെ സർവീസിൽ തിരിച്ചെടുത്തു.

എസ്പിയുടെ ഇതര സംസ്ഥാനക്കാരനായ ജോലിക്കാരൻ ആകാശിനെ ക്വാർട്ടേഴ്സിൽ വിളിച്ച് എസ്പിയുടെ വളർത്തു നായ്ക്കളെ കുളിപ്പിക്കാനും മലമൂത്ര വിസർജ്യം മാറ്റാനും ആവശ്യപ്പെട്ടത് നിഷേധിച്ചതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തതെന്ന് ആരോപണമുണ്ട്.

പൊലീസ് ക്വാർട്ടേഴ്സിലാണ് എസ്പി താമസിക്കുന്നത്. ടെലികമ്മ്യൂണിക്കേഷൻ, എആർ വിഭാഗത്തിൽനിന്നായി രണ്ടു ഗൺമാൻമാർ എസ്പിക്കൊപ്പമുണ്ട്. ഞായറാഴ്ച എസ്പിയുടെ ജോലിക്കാരൻ ആകാശിനെ ക്വാർട്ടേഴ്സിലേക്കു വിളിപ്പിച്ചു. പട്ടിയുടെ വിസര്‍ജ്യം കോരാൻ പറഞ്ഞപ്പോൾ അതു തന്റെ ജോലിയല്ലെന്നു പറഞ്ഞ് ആകാശ് ഗൺമാന്‍മാരുടെ റെസ്റ്റ് റൂമിൽ ഇരുന്നു.

ഇതിനുശേഷം എസ്പി ടെലികമ്മ്യൂണിക്കേഷൻ ആസ്ഥാനത്തെ എസ്ഐയോട് പ്രകാശിനെതിരെ ഒരു സ്പെഷൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായി പൊലീസുകാർ പറയുന്നു. വീട്ടിൽ അതിക്രമിച്ചു കയറി ഉപകരണങ്ങൾ നശിപ്പിച്ചു എന്നെഴുതാനായിരുന്നു നിർദേശം. എസ്ഐയെ കൊണ്ട് നിർബന്ധപൂർവം എഴുതി വാങ്ങിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആകാശിനെ സസ്പെൻഡ് ചെയ്തതെന്നും പൊലീസുകാർ ആരോപിക്കുന്നു.

- Advertisement -

അസോസിയേഷൻ നേതാക്കൾ വിഷയം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്, സസ്പെൻഷൻ പിൻവലിച്ച് മാതൃ യൂണിറ്റായ തിരുവനന്തപുരം സിറ്റിയിലേക്കു ആകാശിനെ മാറ്റാൻ ഡിജിപി എഐജിക്കു നിർദേശം നൽകുകയായിരുന്നു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week