28.2 C
Kottayam
Friday, June 5, 2026

എ ഐ ക്യാമറ പിഴ ചുമത്തിയോ? നൂലാമാലകൾ ഇല്ലാതെ ഫൈൻ അടക്കാം ഫോൺ ഉപയോ​ഗിച്ച്; ചെയ്യേണ്ടത്

Must read

കൊച്ചി:ഗതാ​ഗത നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴ അടയ്ക്കാൻ ഇനി നട്ടംതിരിയേണ്ടതില്ല. പിഴ എളുപ്പത്തിൽ അടയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുകയാണ്. നമ്മുടെ വാഹനങ്ങൾക്ക് ലഭിക്കുന്ന എ ഐ ക്യാമറാ ഫൈനുകളോ മറ്റ് ഇ ചലാനുകളോ എങ്ങനെമൊബൈൽ ഫോൺ ഉപയോഗിച്ച് അടക്കാൻ സാധിക്കും എന്ന് വിശദീകരിച്ചിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. വിശദമായി അറിയാം.

മോട്ടോർ വാഹന വകുപ്പ് പങ്കുവെച്ച വിവരം:

നമ്മുടെ വാഹനങ്ങൾക്ക് ലഭിക്കുന്ന എ ഐ ക്യാമറാ ഫൈനുകളോ മറ്റ് ഇ ചല്ലാനുകളോ എങ്ങനെമൊബൈൽ ഫോൺ ഉപയോഗിച്ച് അടക്കാൻ സാധിക്കും എന്ന് വിവരിക്കാം:-
ആദ്യമായി നമ്മുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന എം പരിവാഹൻ ആപ്പ് തുറക്കുക.
അതിലെ ‘ട്രാൻസ്പോർട്ട് സർവീസസ്’ എന്ന ബട്ടൺ അമർത്തുക.
തുടർന്ന് ‘ചെലാൻ റിലേറ്റഡ് സർവീസസ്’ എന്ന വരിയിലെ ‘വ്യൂ മോർ’ എന്ന ബട്ടൺ അമർത്തുക. പിന്നീട് ‘പേമെന്റ്’ എന്ന ബട്ടൺ അമർത്തുക.

അതിനുശേഷം ‘പേ യുവർ ചെല്ലാൻ’ എന്ന ബട്ടൺ അമർത്തുക.
ഇവിടെ ചെല്ലാൻ നമ്പറോ / വാഹന നമ്പറോ / ഡ്രൈവിംഗ് ലൈസൻസ് നമ്പറോ നൽകാവുന്നതാണ്. അതിനുശേഷം ‘ഗെറ്റ് ഡീറ്റെയിൽസ്’ എന്ന ബാർ അമർത്തുക.

- Advertisement -

നമ്മുടെ വാഹനത്തിൻ്റെ ചെല്ലാനുകൾ സംബന്ധിച്ച എല്ലാ വിവരവും ഇവിടെ കാണാം.
അതിൽ ‘പെന്റിങ്ങ് ‘ എന്ന ബട്ടൺ അമർത്തുക. ഇവിടെ ചെല്ലാൻ നമുക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ‘ഡൗൺലോഡ് ചെല്ലാൻ’ എന്ന ബാർ അമർത്തിയാൽ പിഡിഎഫ് ആയി ചെല്ലാൻ ഡൗൺലോഡ് ചെയ്തെടുക്കാം. പിഴ അടക്കുന്നതിനായി ‘പേ നൗ’ എന്ന ബാർ അമർത്തുക. ‘ഇ ട്രഷറി’ തിരഞ്ഞെടുത്തു ‘കണ്ടിന്യൂ’ ബട്ടൻ അമർത്തുക.

- Advertisement -

ഇവിടെ ക്രെഡിറ്റ് കാർഡോ / ഡെബിറ്റ് കാർഡോ / നെറ്റ് ബാങ്കിങ്ങോ /യുപിഐ പേമെന്റ് മുഖാന്തിരമോ പിഴ ഒടുക്കാവുന്നതാണ്. UPI ഗൂഗിൾ പേ ഉപയോഗിച്ചാണ് പിഴ അടക്കാൻ ആഗ്രഹിക്കുന്നത് എങ്കിൽ യുപിഐ എന്ന ബട്ടൺ അമർത്തുക.
കാർഡോ നെറ്റ് ബാങ്കിങ്ങോ ഉപയോഗിക്കാനുള്ള സംവിധാനം കൂടി ഉണ്ട്.

ഗൂഗിൾ പേ വഴി പിഴ ഒടുക്കിയതിനു ശേഷം ‘പ്രസ്സ് ഒക്കെ ടു പ്രൊസീഡ് ‘ എന്ന ബാർ അമർത്തുക. ട്രാൻസാക്ഷൻ വിജയകരമായി പൂർത്തിയായതിനുശേഷം ‘പ്രിൻറ് റെസിപ്റ്റ് ‘ എന്ന ബാർ അമർത്തി റസീറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
എ ഐ ക്യാമറ മുഖാന്തിരമോ മറ്റു വിധത്തിലോ ലഭിച്ച ചലാനുകൾ അടക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഈ മാർഗം വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week