ബി.ജെ.പിക്കാരിയാണോ എന്ന ചോദ്യത്തിന് അഹാനയുടെ മറുപടി ഇതാണ്

കോഴിക്കോട്: ബി.ജെ.പിക്കാരിയാണോ എന്ന ചോദ്യത്തിന് മനുഷ്യനാണെന്ന് മറുപടി നല്‍കി നടി അഹാന കൃഷ്ണകുമാര്‍. ‘നിങ്ങള്‍ ബി.ജെപിയാണോ’ എന്ന ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിന് താഴെയുള്ള കമന്റിന് ‘ഞാന്‍ മനുഷ്യനാണ്, കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യനാകാനാണ് ശ്രമിക്കുന്നത്. നിങ്ങളോ,’ എന്നായിരിന്നു അഹാനയുടെ മറുപടി. തന്റെ മറുപടിക്ക് പിന്നാലെ ചോദ്യം ചോദിച്ചയാള്‍ കമന്റ് ഡിലീറ്റ് ചെയ്തെന്ന് അഹാന പറഞ്ഞു.

ചിക്കന്‍പോക്‌സ് വന്ന നാളുകളിലെ അനുഭവം പങ്കുവെച്ച് കുറിച്ച പോസ്റ്റിലാണ് ഒരാള്‍ ഇത്തരത്തില്‍ ചോദ്യവുമായി എത്തിയത്. ‘എന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഒരാള്‍ ഈ ചോദ്യം ചോദിച്ചു. ഞാന്‍ മറുപടിയും കൊടുത്തു. ഇത് ശ്രദ്ധ പിടിച്ച് പറ്റാനുള്ള വിലകുറഞ്ഞ രീതികളാണ്.

അതുകൊണ്ടാവും അയാള്‍ കമന്റ് ഡിലീറ്റ് ചെയ്തത്. എന്തായാലും ഇതേ സംശയമുള്ള എല്ലാവരോടും എനിക്ക് പറയാനുള്ള മറുപടി ഇതാണ്, അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News