24 C
Kottayam
Sunday, June 7, 2026

അഹാന യാത്ര പോയത് ഇവിടേക്ക്…ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ട് ആ സ്ഥലം വെളിപ്പെടുത്തുന്നു, ‘ഞാന്‍ സ്വപ്നം കാണുകയാണോയെന്ന്’ നടി

Must read

കൊച്ചി:സിനിമാലോകത്തും സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് യൂട്യൂബില്‍ സജീവമാവുകയായിരുന്നു താരം.

കഴിഞ്ഞ ദിവസം നടി എയര്‍പോര്‍ട്ടിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. പച്ച ട്രാക്ക് സ്യൂട്ടും കൂളിങ് ഗ്ലാസ്സും കയ്യില്‍ ബാഗുമായി യാത്ര പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന ചിത്രമായിരുന്നു. എങ്ങോട്ടാണ് യാത്രയെന്ന് ആരാധകരോട് ഊഹിക്കാന്‍ പറഞ്ഞുകൊണ്ടായിരുന്നു അഹാന ആ ചിത്രം പങ്കുവച്ചത്.

- Advertisement -

- Advertisement -

ഇപ്പോഴിതാ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ട്, ആ സ്ഥലം ഏതെന്ന് അഹാന വെളിപ്പെടുത്തിരിക്കുകയാണ്. മറ്റെവിടെയുമല്ല, ഇന്ത്യയുടെ സ്വിറ്റ്സര്‍ലന്‍ഡ് ആയ കശ്മീരിലേക്കാണ് അഹാനയുടെ ഇത്തവണത്തെ യാത്ര. ‘ഞാന്‍ സ്വപ്നം കാണുകയാണോ?’ എന്നാണ് അഹാന ഈ ചിത്രത്തിന് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത്.

മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ഇലകള്‍ നിറഞ്ഞ മരക്കൂട്ടങ്ങള്‍ക്കിടയില്‍, മഞ്ഞ സ്വെറ്റര്‍ ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ് അഹാന പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. മഞ്ഞുകാല തുടക്കമായതിനാല്‍ കശ്മീരിലേക്ക് സഞ്ചാരികളുടെ വരവ് തുടങ്ങിക്കഴിഞ്ഞു. സഞ്ചാരികളുടെ ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗുല്‍മാര്‍ഗ്ഗും സോനാമാര്‍ഗും പഹല്‍ഗാമും ദാല്‍ തടാകവും ശ്രീനഗറുമെല്ലാം ജനനിബിഡമായി. ഡിസംബര്‍ മുതല്‍ മാര്‍ച്ചു വരെ നീളുന്ന മഞ്ഞുകാല സീസണ്‍ ആരംഭമായതിനാല്‍ ഹോട്ടലുകളും റസ്‌റ്റോറന്റുകാരുമെല്ലാം ആവേശത്തിലാണ്.

- Advertisement -

വര്‍ഷം മുഴുവനും സന്ദര്‍ശിക്കാവുന്ന സ്ഥലമാണ് കശ്മീര്‍. ഓരോ സീസണിലും ഓരോ ഭാവമാണ് കശ്മീരിന്. മേയ് ജൂണ്‍ മാസങ്ങളില്‍ വേനല്‍ക്കാലയാത്ര നടത്താന്‍ അങ്ങേയറ്റം സുഖകരമായ കാലാവസ്ഥയാണ്. ഏപ്രിലില്‍ പുഷ്പിച്ചു നില്‍ക്കുന്ന ട്യൂലിപ് ഗാര്‍ഡന്‍ കാണാനും സഞ്ചാരികള്‍ ഒഴുകിയെത്തുന്നു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ പൂത്തു നില്‍ക്കുന്ന ആപ്പിള്‍തോട്ടങ്ങളും നവംബറിലെ കുങ്കുമപ്പൂക്കള്‍ വിരിഞ്ഞ് പരിലസിക്കുന്ന കൃഷിയിടങ്ങളുമെല്ലാം ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ശൈത്യകാലത്ത് കശ്മീരിലെ കുറഞ്ഞ താപനില മൈനസ് 8 ഡിഗ്രി സെൽഷ്യസ് വരെ താഴാറുണ്ട്. ദാല്‍ തടാകം തണുത്തുറയുന്ന അപൂര്‍വ കാഴ്ച കാണാനുള്ള അവസരമാണിത്. ഈ സമയത്ത് ഗുല്‍മാര്‍ഗില്‍ സ്കീയിംഗും കേബിൾ കാർ സവാരിയും പോലുള്ള സാഹസിക വിനോദങ്ങള്‍ ഒരുക്കാറുണ്ട്‌. കൂടാതെ ഹോട്ട് എയർ ബലൂണിംഗ്, സ്കേറ്റിംഗ്, ഹെലി-സ്കീയിങ് എന്നിവയും പരീക്ഷിക്കാം. ഹെമിസ് ദേശീയോദ്യാനത്തിന് കുറുകെ ലേയുടെ തെക്ക് ഭാഗത്തേക്ക് ഒഴുകുന്ന സൻസ്കർ നദിപ്രദേശവും ശൈത്യകാലത്ത് യാത്ര ചെയ്യേണ്ട സ്ഥലമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week