ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ പേടിയായിരുന്നു, വിമല രാമന്‍ ഇല്ലായിരുന്നെങ്കില്‍ അനുഭവം വ്യത്യസ്തമായേനെ; സോണിയ അഗര്‍വാള്‍

ഹൊറര്‍ സിനിമകളുടെ ഷൂട്ടിംഗിനിടെ ലൊക്കേഷനിലും പ്രേതബാധയുണ്ടെന്ന തോന്നലുകള്‍ അലട്ടിയിരുന്നതായി താരങ്ങളും അണിയറ പ്രവര്‍ത്തകരും പലതവണ വ്യക്തമാക്കിയിട്ടുണ്ട്. സമാനമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് നടി സോണിയ അഗര്‍വാള്‍.

ഒരു കാലത്ത് തമിഴ് സിനിമയിലെ നിറ സാന്നിദ്ധ്യമായ സോണിയ അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തിരുന്നു. ഗ്രാന്റ്മാ എന്ന ഹൊറര്‍ ചിത്രത്തിലൂടെ താരം സിനിമയിലേക്ക് തിരിച്ചു വരികയാണ്. നവാഗതനായ ഷിജിന്‍ ലാല്‍ എസ്.എസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിമല രാമനും ചാര്‍മിളയും അഭിനയിക്കുന്നുണ്ട്.

സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്ക് ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ ഭയമായിരുന്നു എന്നാണ് സോണിയ പറയുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള പ്രസ് മീറ്റിലാണ് താരം സംസാരിച്ചത്. ഇത് നന്ദി പറയാനുള്ള സമയമാണ്. തനിക്ക് ഈ സിനിമ ഓഫര്‍ ചെയ്തതിന് നിര്‍മ്മാതാക്കളോട് നന്ദി പറയുന്നു. ഈ സിനിമ നല്‍കിയതിന് സംവിധായകന്‍ ഷിജിനോടും പറയുന്നു. വിമല രാമന്‍ ഇല്ലെങ്കില്‍ തന്റെ അനുഭവം തീര്‍ത്തും വ്യത്യസ്തമാകുമായിരുന്നു.

ഹൊറര്‍ സിനിമ ചിത്രീകരിക്കുമ്പോള്‍ ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക് ഇരിക്കാന്‍ പോലും തനിക്ക് പേടിയായിരുന്നു. സെറ്റില്‍ തന്നെ കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്തിയതിന് എല്ലാ ക്രൂ അംഗങ്ങള്‍ക്കും നന്ദി എന്നാണ് സോണിയ പറയുന്നത്. സോണിയ തന്റെ സുഹൃത്തായിരുന്നതിനാല്‍ റീയൂണിയന്‍ പോലെയായിരുന്നു സിനിമ എന്നാണ് വിമല രാമന്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News