26.2 C
Kottayam
Friday, June 5, 2026

വിരമിക്കുന്ന അഗ്നിവീരന്മാരെ പാർട്ടി ഓഫീസിൽ കാവൽക്കാരാക്കുമെന്ന് ബിജെപി നേതാവ്; പ്രസ്‌താവന വിവാദമായതോടെ വിശദീകരണം

Must read

ന്യൂഡൽഹി: അഗ്നിപഥ് സ്‌കീമിലുൾപ്പെട്ടവരെക്കുറിച്ച് വിവാദ പ്രസ്‌താവന നടത്തി ബിജെപി നേതാവ്. അഗ്നിവീരന്മാരെ ബിജെപി ഓഫീസിൽ കാവൽക്കാരായി നിയമിക്കുമെന്നായിരുന്നു ബിജെപി മുതിർന്ന നേതാവ് കൈലാഷ് വിജയ്‌വർഗീയയുടെ കമന്റ്. എന്നാൽ ഇത് വിവാദമായതോടെ കൈലാഷ് തന്റെ പ്രസ്‌താവന തിരുത്തി.

സായുധസേനയിൽ അച്ചടക്കവും ഉത്തരവ് പാലിക്കുന്നതും വളരെ പ്രധാനമാണ്. 21 വയസിൽ അഗ്നിവീർ ആകുന്നൊരാൾ 25ാം വയസിൽ സേനയിൽ നിന്ന് പുറത്തുവരുമ്പോൾ 11 ലക്ഷം രൂപ അയാളുടെ കൈവശമുണ്ടാകും. ആ സമയം നെഞ്ചിൽ അഭിമാനത്തോടെ അഗ്നിവീർ എന്ന മെഡലോടെയാകും അയാൾ പുറത്തിറങ്ങുന്നത്. എനിക്ക് ബിജെപി ഓഫീസിലേക്ക് ആരെയെങ്കിലും കാവൽ ജോലിക്കായി നിയമിക്കണമെങ്കിൽ ഞാൻ അവർക്ക് തന്നെയേ പ്രാതിനിദ്ധ്യം കൊടുക്കൂ. വിജയ്‌വർഗ്യ പറഞ്ഞു.

എന്നാൽ തന്റെ പ്രസ്‌താവന വിവാദമായതോടെ വിജയ്‌വർഗ്യ ടൂൾകിറ്റ് സംഘത്തെ ഇതിന് കുറ്റപ്പെടുത്തി. ‘ടൂൾകിറ്റുമായി ബന്ധപ്പെട്ട സംഘം തന്റെ പ്രസ്‌താവന വളച്ചൊടിച്ച് അഗ്നിവീരന്മാരെ അപമാനിക്കാൻ ശ്രമിക്കുകയാണ്.’ കൈലാഷ് വിജയ്‌വർഗ്യയുടെ പ്രസ്‌താവനയ്‌ക്കെതിരെ വിവിധ പാർട്ടി നേതാക്കൾ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week