ലണ്ടന്‍:ലൈംഗിക ബന്ധം നടത്താന്‍ അവസരം ചോദിച്ച് കെയര്‍ ഹോമില്‍ കഴിയുന്ന 69കാരി കോടതിയെ സമീപിച്ചു. ഡിമെന്‍ഷ്യ ബാധിച്ച് ഓര്‍മ്മ നഷ്ടപ്പെടാറായി കെയര്‍ ഹോമില്‍ കഴിയുന്ന വൃദ്ധയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അവസരം ചോദിച്ച് കോടതിയെ സമീപിച്ചത്. ഇതേ കെയര്‍ ഹോമില്‍ കഴിയുന്ന തന്റെ സുഹൃത്തുമായി ലൈംഗിക ബന്ധത്തിനുള്ള അവസരമാണ് ചോദിച്ചത്. അതേസമയം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് അനുമതി നല്‍കിയ കോടതി വൃദ്ധയ്ക്ക് അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ കഴിയില്ലെന്നും കോടതി വിധിച്ചു.
നിരവധി മാസങ്ങളായി സ്ത്രീ പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ആഗ്രഹം പ്രകടപ്പിച്ചതിനെ തുടര്‍ന്ന് കൗണ്‍സില്‍ സോഷ്യല്‍ സര്‍വീസസ് കോടതി വിധി തേടുകയായിരുന്നു. ഒരു സൈക്യാട്രിസ്റ്റ് ഈ വൃദ്ധയെ പരിശോധിച്ച ശേഷം ലൈംഗിക ബന്ധത്തെ കുറിച്ച് അവരുടെ അറിവ് പരീക്ഷിക്കുന്നതിനായി ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തതായി ജസ്റ്റിസ് പൂള്‍ വ്യക്തമാക്കി. ഡിമെന്‍ഷ്യ ബാധിതയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണോ വേണ്ടയോ എന്ന് അവര്‍ക്ക് സ്വയം തീരുമാനം എടുക്കാന്‍ കഴിയുമെന്നും എന്നാല്‍ വിവാഹത്തെ കുറിച്ച് തീരുമാനം എടുക്കാന്‍ അവര്‍ക്ക് മാനസികമായുള്ള കഴിവില്ലെന്നും വിവാഹത്തിലൂടെ ഉണ്ടാകാനിടയുള്ള സാമ്പത്തിക വ്യവഹാര പ്രശ്‌നങ്ങളെ കുറിച്ച് അവബോധമില്ലെന്നും ജഡ്ജി വിധിച്ചു.