24 C
Kottayam
Sunday, June 7, 2026

റഷ്യയ്‌ക്കെതിരെ ഇന്ത്യ ,ഐക്യരാഷ്ട്ര സുരക്ഷാസമിതിയില്‍ യുക്രൈന് അനുകൂലമായി വോട്ടു ചെയ്തു

Must read

വാഷിങ്ടൻ∙ യുഎൻ സുരക്ഷാ സമിതിയിൽ (യുഎൻഎസ്‌സി) നടന്ന പ്രൊസിജറൽ വോട്ടെടുപ്പിൽ റഷ്യയ്ക്കെതിരെ ആദ്യമായി വോട്ടു ചെയ്ത് ഇന്ത്യ. 15 അംഗ സുരക്ഷാ കൗൺസിലിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ വിഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ അഭിസംബോധന ചെയ്യാൻ ക്ഷണിച്ചപ്പോൾ റഷ്യ എതിർക്കുകയും ഇന്ത്യ അനുകൂലിക്കുകയുമായിരുന്നു.

യുക്രെയ്നിൽ ആറു മാസമായി തുടരുന്ന സംഘർഷം വിലയിരുത്താൻ ബുധനാഴ്ചയാണ് യുഎൻഎസ്‌സി യോഗം ചേർന്നത്. യോഗം ആരംഭിച്ചതിനു പിന്നാലെ, യുഎന്നിലെ റഷ്യൻ അംബാസഡർ വാസിലി എ നെബെൻസിയ വിഡിയോ കോൺഫറൻസിലൂടെയുള്ള യുക്രെയ്ൻ പ്രസിഡന്റിന്റെ പങ്കാളിത്തം സംബന്ധിച്ച് പ്രൊസിജറൽ വോട്ടിന് അഭ്യർഥിച്ചു.

സെലെൻസ്‌കിയുടെ പങ്കാളിത്തത്തെ റഷ്യ എതിർക്കുന്നില്ലെന്നും എന്നാൽ പങ്കാളിത്തം വ്യക്തിപരമായിരിക്കണമെന്നും നെബെൻസിയ പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്ത് സമിതി വെർച്വലായി പ്രവർത്തിക്കാൻ തീരുമാനിച്ചെങ്കിലും സമിതി ഇപ്പോൾ സാധാരണ നടപടിക്രമങ്ങളിലേക്ക് മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയ്ൻ യുദ്ധത്തിലാണെന്നും ഈ സാഹചര്യത്തിൽ പ്രസിഡന്റ് ഇവിടെ ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെടുന്നെന്നും അൽബേനിയയുടെ അംബാസഡർ ഫെറിറ്റ് ഹോക്സ വാദിച്ചു. വിഡിയോ കോൺഫറൻസിലൂടെയുള്ള സെലെൻസ്കിയുടെ പങ്കാളിത്തത്തെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു. തുടർന്ന് സമിതി, വിഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുക്കാൻ സെലൻസ്‌കിക്ക് അനുവാദം നൽകി. ഇതിനെതിരെ റഷ്യ വോട്ട് ചെയ്തു. ഇന്ത്യ ഉൾപ്പെടെ 12 രാജ്യങ്ങൾ അനൂകൂലിച്ച് വോട്ട് ചെയ്തു. ചൈന വിട്ടുനിന്നു.

- Advertisement -

ഈ വർഷം ഫെബ്രുവരിയിൽ യുക്രെയ്നിൽ റഷ്യ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ്, യുക്രെയ്ൻ വിഷയത്തിൽ റഷ്യയ്ക്കെതിരെ ഇന്ത്യ വോട്ട് ചെയ്യുന്നത്. യുക്രെയ്നുമായി ബന്ധപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ വിട്ടുനിന്നത് യുഎസിന്റെ നേതൃത്വത്തിലുള്ള പാശ്ചാത്യ ശക്തികളെ മുഷിപ്പിച്ചിരുന്നു. യുക്രെയ്നെതിരായ ആക്രമണത്തെ തുടർന്ന് യുഎസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിയിരുന്നു.

- Advertisement -

യുക്രെയ്‌നെതിരെ റഷ്യ നടത്തുന്ന സൈനിക നീക്കത്തെ ഇന്ത്യ ഇതുവരെ വിമർശിച്ചിട്ടില്ല. എന്നാൽ, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ ഇരുരാജ്യങ്ങളോടും ആവർത്തിച്ച് ആവശ്യപ്പെടുകയും, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. യുഎൻഎസ്‌സിയിലെ സ്ഥിരാംഗമല്ലാത്ത രാജ്യമാണ് ഇന്ത്യ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week