EntertainmentKeralaNews

മഞ്ജു ചേച്ചി ഒരു രക്ഷയും ഇല്ല!! ദിനംതോറും സുന്ദരിയായി വരുന്ന മഞ്ജുവിന്റെ ബ്യൂട്ടി സീക്രട്ട് അറിയാൻ ആരാധകരും…

കൊച്ചി:മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജുവാര്യർ. അറിയപ്പെടുന്ന ഒരു നടി എന്നതിലുപരി മലയാളികൾ ഹൃദയത്തിലേറ്റിയ സൂപ്പർസ്റ്റാർ കൂടിയാണ് താരം. ജനങ്ങൾ മഞ്ജുവിനെ സ്വന്തം കുടുംബത്തിലെ ഒരു അംഗം എന്നതുപോലെയാണ് കണക്കാക്കുന്നത്. തൊണ്ണൂറുകളിൽ സിനിമ മേഖലകളിൽ സജീവമായി നിലനിൽക്കുകയും എന്നാൽ വിവാഹശേഷം 14 വർഷത്തോളം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയും താരം ചെയ്തിരുന്നു. പതിനാലു വർഷങ്ങൾക്കു ശേഷമുള്ള മഞ്ജുവിനെ തിരിച്ചുവരവിനെ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

നിർമ്മാതാവ്, പിന്നണി ഗായിക, മോഡൽ, ക്ലാസിക്കൽ ഡാൻസർ എന്നിങ്ങനെ നിരവധി മേഖലകളിൽ താരം നിറഞ്ഞുനിൽക്കുകയാണ്. നാഷണൽ ഫിലിം അവാർഡ് കേരള സ്റ്റേറ്റ് ഫിലിം അവാർഡ് തുടങ്ങി നിരവധി അവാർഡുകൾക്ക് താരം ഇതിനോടകം അർഹയായിട്ടുണ്ട്. മഞ്ജു ചെയ്യുന്ന ഓരോ വേഷങ്ങൾക്കും കിട്ടുന്ന സ്വീകാര്യത തന്നെയാണ് ജനങ്ങൾക്ക് എത്രമാത്രം പ്രിയപ്പെട്ടതാണ് മഞ്ജു എന്ന് തെളിയിക്കുന്നത്. തന്റെ പതിനേഴാമത്തെ വയസ്സിൽ സാക്ഷ്യം എന്ന മലയാള ചിത്രത്തിലൂടെയാണ് താരം സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് തൂവൽകൊട്ടാരം, സല്ലാപം, ഈ പുഴയും കടന്ന്, ആറാംതമ്പുരാൻ എന്നിങ്ങനെ നിരവധി സിനിമകൾ… സിനിമകളിൽ മഞ്ജു ചെയ്യുന്ന വേഷം മാത്രമല്ല ജീവിതത്തിലെ മഞ്ജുവിനെയും ആരാധകർ വളരെയധികം ഇഷ്ടപ്പെടുന്നു.

സ്ക്രീനിനു പുറത്തുള്ള മഞ്ജുവിന്റെ വിശേഷങ്ങളറിയാൻ ആരാധകർക്ക് താല്പര്യം ഏറെയാണ്. മഞ്ജുവിനെ ഫാഷൻ സ്റ്റേറ്റ് മെന്റ്കൾ എല്ലാം ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ദിനംതോറും സുന്ദരിയായി വരുന്ന മഞ്ജുവിന്റെ ബ്യൂട്ടി സീക്രട്ട് എന്താണെന്നറിയാൻ പ്രേക്ഷകരും കാത്തിരിക്കുകയാണ്. പ്രായത്തെ വെറും അക്കങ്ങൾ ആക്കി മാറ്റി തന്റെതായ വ്യക്തിത്വവും കഴിവും കൊണ്ട് ഉയരങ്ങൾ കീഴടക്കുകയാണ് താരം. മുണ്ടും നേരിയതും അണിഞ്ഞാൽ തമിഴ്നാടൻ വേഷത്തിലെത്തുന്ന മഞ്ജു, വെസ്റ്റേൺ വസ്ത്രങ്ങളും അതിന്റെ പ്രൗഢിയോടെ തന്നെയണിയുന്നു.

ഇപ്പോൾ മഞ്ജുവിന്റെ പുത്തൻ ലുക്ക് ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. അടുത്തിടെ പൊതുവേദിയിൽ അതിഥിയായി എത്തിയപ്പോളുള്ള മഞ്ജുവിന്റെ ചിത്രങ്ങളാണിത്. ക്യാൻസർ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കാനായിരുന്നു താരം എത്തിയത്. ചുവന്ന നിറത്തിലുള്ള പാന്റും ഓവർകോട്ടും അണിഞ്ഞ് ആഡംബരങ്ങൾ ഒന്നും തന്നെ ഇല്ലാതെ വളരെ സിമ്പിൾ ലുക്കിലാണ് മഞ്ജു എത്തിയത്.. തന്റെ മിനി കൂപ്പർ കാറിൽ വന്നിറങ്ങി ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്ത്, സംഘാടകരോടും ആരാധകരോടും ഒപ്പം ഫോട്ടോയും എടുത്തതിന് ശേഷം ആണ് താരം മടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button