സാത്തന്‍കുളം പോലീസ് സ്റ്റേഷനില്‍ വീണ്ടും ലോക്കപ്പ് മര്‍ദ്ദനം; യുവാവ് ഗുരുതരാവസ്ഥയില്‍

ചെന്നൈ: തമിഴ്നാട് സാത്തന്‍കുളം പോലീസ് സ്റ്റേഷനില്‍ വീണ്ടും ലോക്കപ്പ് മര്‍ദ്ദനം. തൂത്തുക്കുടി സ്വദേശി മാര്‍ട്ടിന്(43) ആണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മാര്‍ട്ടിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള അയല്‍വാസിയുടെ പരാതിയെ തുടര്‍ന്നാണ് മാര്‍ട്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.

കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് മാര്‍ട്ടിന് രക്തസ്രാവവും, മൂത്രതടസവും, ശ്വാസതടസവുമുണ്ട്. മാര്‍ട്ടിനെ സാത്തന്‍കുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.

കസ്റ്റഡി മര്‍ദ്ദനത്തിന് കുപ്രസിദ്ധി നേടിയ പോലീസ് സ്റ്റേഷനാണ് സാത്തന്‍കുളം പോലീസ് സ്റ്റേഷന്‍. നേരത്തെ, കസ്റ്റഡിയിലെടുത്ത അച്ഛനും മകനും പോലീസിന്റെ മര്‍ദ്ദനത്തില്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News