എറണാകുളത്ത് വീണ്ടും ഹണിട്രാപ്പ് തട്ടിപ്പ്; യുവതിയടക്കം രണ്ടു പേര്‍ പിടിയില്‍

കൊച്ചി: എറണാകുളത്ത് വീണ്ടും ഹണിട്രാപ് തട്ടിപ്പ്. ചേരാനെല്ലൂരില്‍ യുവതിയടക്കം രണ്ട് പേര്‍ കസ്റ്റഡിയിലായി. കൊല്ലം സ്വദേശിനിയും എറണാകുളം സ്വദേശിയുമാണ് അറസ്റ്റിലായത്. നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.

കഴിഞ്ഞ ഒന്നരമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ ഹണിട്രാപ്പ് കേസാണ് ഇത്. കൊല്ലം മയ്യനാട് സ്വദേശിനിയും, എറണാകുളം കുന്നുംപുറം സ്വദേശിയായ യുവാവും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. കേസിലെ പ്രതിയായ യുവാവിന്റെ സുഹൃത്താണ് തട്ടിപ്പിന് ഇരയായത്.

19 വയസുകാരനായ യുവാവിനെ ഹോട്ടലില്‍ വിളിച്ചുവരുത്തി നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ്. യുവാവില്‍ നിന്ന് പണവും സ്വര്‍ണവും അപഹരിച്ചുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടര്‍ന്നാണ് തട്ടിപ്പുകാര്‍ അറസ്റ്റിലാകുന്ന്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News