31.1 C
Kottayam
Saturday, May 18, 2024

പ്രമുഖരെ അപകീര്‍ത്തിപ്പെടുത്താന്‍ ‘യൂട്യൂബ് ക്വട്ടേഷന്‍’! ബോളിവുഡ് നടിക്കെതിരെയുള്ള വീഡിയോയ്ക്ക് യൂട്യൂബര്‍ക്ക് കിട്ടിയത് അരക്കോടി രൂപ

Must read

ബോളിവുഡിലെ താരങ്ങളെ അടക്കം പ്രമുഖരെ ഒതുക്കാനുള്ള സാമൂഹ്യ മാധ്യമ രംഗത്തെ പുതിയ രീതിയായി ‘യുട്യൂബ് ക്വട്ടേഷന്‍’ മാറുന്നു. ബോളിവുഡിലെ നടീ നടന്മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പണം വാങ്ങി വീഡിയോ ചെയ്യുന്ന മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ നടി കങ്കണാ റാണത്ത് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി എന്നിവര്‍ക്കെതിരേ സൈബര്‍ ഗുണ്ടായിസം നടത്താന്‍ ഒരു യൂട്യുബര്‍ അരക്കോടിയിലധികം പ്രതിഫലം വാങ്ങിയെന്നും ഇയാള്‍ തന്നെ സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരേ വീഡിയോ തയ്യാറാക്കാന്‍ പണം വാങ്ങിയതായും ആരോപണം ഉയര്‍ന്നിരുന്നു. വീഡിയോയ്ക്കു ഇയാള്‍ 30 മുതല്‍ 40 ലക്ഷം വരെ ക്വട്ടേഷന്‍ തുക വാങ്ങിയതായുള്ള ഒരു ട്വീറ്റ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.

നടന്‍ സുശാന്ത് സിംഗിന്റെ കുടുംബത്തിനുമെതിരേ വീഡിയോ ചെയ്യാന്‍ 40 ലക്ഷം ഫോളോവേഴ്സ് ഉള്ള ഒരു യൂട്യൂബര്‍ 60 ലക്ഷം രൂപ വാങ്ങിയെന്ന് ക്രീയേറ്റിവ് ഫിലിം ഡയറക്ടറായ എറേ കാത്തര്‍ നടത്തിയ ട്വീറ്റാണ് സംഭവം പുറംലോകം അറിയാന്‍ ഇടയാക്കിയത്. രണ്ടാഴ്ചയായിരുന്നു ഇതിന് ഇയാള്‍ക്ക് കിട്ടിയ ക്വട്ടേഷനെന്നും ഇയാള്‍ മുമ്പ് കങ്കണാ റാണത്തിനും അര്‍ണബിനും എതിരേ വീഡിയോ ഉണ്ടാക്കാനും വാടകയ്ക്ക് എടുക്കപ്പെട്ടിരുന്നതായും എറേ ആരോപിച്ചു. ആരുടേയും പേരെടുത്തോ എന്തെങ്കിലും അടയാളം ചൂണ്ടിക്കാട്ടിയോ ആയിരുന്നില്ല എറേയുടെ ആരോപണം. എന്നാല്‍ ”ഇത്…തന്നെ ഉദ്ദേശിച്ചാണ്….തന്നെ മാത്രം ഉദ്ദേശിച്ചാണ്” എന്ന് പറഞ്ഞു കൊണ്ട് 45 ലക്ഷം ഫോളോവേഴ്സുള്ള വ്ളോഗര്‍ ധ്രുവ് രാതി രംഗത്ത് വന്നു.

ആരോപണം നിഷേധിച്ച ധ്രുവ് ആരേയും പേരെടുത്ത് പറയാത്ത നടത്തിയ എറേയുടെ ട്വീറ്റ് ചുമ്മാതെ ഏറ്റുപിടിക്കുകയായിരുന്നു. ”ഇത് തന്നെ ലക്ഷ്യം വെച്ചുള്ള വ്യാജ വാര്‍ത്തയാണ്. ഒന്നാമത് കങ്കണയെക്കുറിച്ച് വീഡിയോ നിര്‍മ്മിക്കാന്‍ ആരും തനിക്ക് പണം നല്‍കിയിട്ടില്ല. രണ്ടാമത് സുശാന്ത് സിംഗ് രജപുത്തിനെക്കുറിച്ച് വീഡിയോ ചെയ്യാന്‍ ഒരു പദ്ധതിയുമില്ല. മൂന്നാമതായി വീഡിയോ ഒന്നിന് 30 ലക്ഷം വെച്ചു കിട്ടിയാല്‍ താന്‍ എത്രമാത്രം ധനികനാകുമായിരുന്നു?” ധ്രുവ് മറുപടി ട്വീറ്റിട്ടു.

എന്നാല്‍ ഈ മറുപടി ആരും പ്രേരിപ്പിക്കാതെ തന്നെ ധ്രുവ് നടത്തിയ കുറ്റസമ്മതമായിട്ടാണ് എറേ എടുത്തത്. താന്‍ പേരെടുത്ത് പറയാതെ നടത്തിയ ട്വീറ്റില്‍ ധ്രുവിന് ഏതെങ്കിലും രീതിയില്‍ മറുപടി പറയാന്‍ തോന്നുന്നത് പരോക്ഷമായ കുറ്റ സമ്മതത്തിന് തുല്യമാണെന്ന് എറേ മറുപടി നല്‍കി. എന്തു കാര്യത്തിനും തന്റേതായ രീതിയില്‍ അഭിപ്രായം പറയാറുള്ള കങ്കണാ റാണത്ത് വിഷയം ഏറ്റുപിടിക്കുകയും ചെയ്തു. ബിഎംസി വിവാദത്തില്‍ തനിക്കെതിരേ ധ്രുവ് വ്യാജവാര്‍ത്ത നിര്‍മ്മിച്ചു എന്നാരോപിച്ച കങ്കണ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ്. വിവരം പുറത്തു കൊണ്ടുവന്ന എറേയെ നടി പ്രശംസിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week