സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

കാസര്‍കോട്: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കാസര്‍ഗോഡ് ഉപ്പള സ്വദേശി മൊയ്തീനാണ് മരിച്ചത്. 65 വയസായിരുന്നു.രാവിലെ ഏഴ് മണിയോടെയാണ് അന്ത്യം. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു മൊയ്തീന്‍. പ്രമേഹവും വൃക്ക സംബന്ധമായ അസുഖവും ഉണ്ടായിരുന്നു.

ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവാകുന്നത് കാസര്‍ഗോഡ് സ്വകാര്യ ആശുപത്രിയില്‍ വച്ചാണ്. പിന്നീട് 3ാം തീയതിയാണ് പരിയാരം മെഡിക്കല്‍ കോളജിലേക്ക് രോഗിയെ മാറ്റുന്നത്. കടുത്ത ന്യുമോണിയയും ഉണ്ടായിരുന്നു. കാസര്‍ഗോട്ട് കൊവിഡ് ബാധയെ തുടര്‍ന്നുള്ള മരണസംഖ്യ ഉയരുന്നത് ആശങ്കയുളവാക്കുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News