സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണങ്ങള്‍ അന്‍പത് കടന്നു.

കൊവിഡ് ഭേദമായ ശേഷം തിരിച്ചെത്തിയ മലപ്പുറം ചോക്കാട് മാളിയേക്കല്‍ ഇര്‍ഷാദലിയാണ് (26) മരിച്ചത്. ഈ മാസം നാലിനാണ് ഇര്‍ഷാദ് നാട്ടില്‍ തിരിച്ചെത്തുന്നത്. വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടെ ഇര്‍ഷാദ് അലി കുഴഞ്ഞുവീഴുകയായിരുന്നു.

ഇന്ന് രാവിലെയാണ് സ്രവ പരിശോധനാ ഫലം വരുന്നത്. ഫലം പോസിറ്റീവായതോടെയാണ് ഇര്‍ഷാദിന്റേത് കൊവിഡ് മരണമാണെന്ന് അറിയുന്നത്. ഇന്നലെ മലപ്പുറത്ത് 61 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 31 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News